ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ തന്റെ ആദ്യ പ്രസംഗം രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ നടത്തി. ഷാ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന് നന്ദിപറഞ്ഞുകൊണ്ടാണ് രാജ്യസഭയില്‍ പ്രസംഗിച്ചത്. ഷാ കിട്ടിയ അവസരം വിനിയോഗിച്ചത് മോഡി സര്‍ക്കാരിന്റെ നേട്ടങ്ങളെ സ്തുതിക്കാനും മുന്‍കാല കോണ്‍ഗ്രസ് സര്‍ക്കാരുകളുടെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കാനുമാണ്.
read also: തൃപുരയില്‍ ബി.ജെ.പി ഭരണത്തിലെത്തും, മണിക് സര്‍ക്കാരിന്റെ ദിനങ്ങള്‍ എണ്ണപ്പെട്ടു: അമിത് ഷാ
താന്‍ രാജ്യത്തെ തൊഴിലില്ലായ്മ നിഷേധിക്കുന്നില്ല. എന്നാല്‍ 55 വര്‍ഷം രാജ്യം ഭരിച്ച കോണ്‍ഗ്രസ് ഈ പ്രശ്‌നം പരിഹരിക്കാന്‍ എന്താണ് ചെയ്തത്. പക്കോഡ വില്‍ക്കുന്നത് പണിയൊന്നുമില്ലാതെ ഇരിക്കുന്നതിലും ഭേദമാണ്. പക്കോഡ വില്‍പ്പനകാരനെ യാചകനോട് ഉപമിച്ച പി.ചിദംബരത്തിന്റെ മനോഭാവം ഏതുതരത്തിലുള്ളതാണെന്നും ഷാ ചോദിച്ചു.
ആയുഷ്മാന്‍ ഭാരതിനെ വിമര്‍ശിച്ചവര്‍ പോലും ഇപ്പോള്‍ അതിനെ നമോഹെല്‍ത്ത് കെയര്‍ എന്നു വിളിക്കുന്നു. ആരും രാജ്യത്ത് ജിഎസ്ടി നടപ്പാക്കാനാകുമെന്ന് വിചാരിച്ചില്ല. ജിഎസ്ടിയെ ബിജെപി ഒരിക്കലും എതിര്‍ത്തിരുന്നില്ല. അത് നടപ്പാക്കുന്ന രീതിയെ ആണ് എതിര്‍ത്തിരുന്നത്. കോണ്‍ഗ്രസ് കൊണ്ടുവന്ന ജി.എസ്.ടി ഫെഡറല്‍ സംവിധാനത്തിനു തന്നെ ദോഷമായിരുന്നു. ചെറുകിട ബിസിനസുകളെ തകര്‍ക്കുന്നതായിരുന്നു. എന്നാല്‍ ഈ സര്‍ക്കാര്‍ കൊണ്ടുവന്ന ജിഎസ്ടി താന്‍ പഠിച്ചു. ഒരു ആശങ്കയ്ക്കും അടിസ്ഥാനമില്ലെന്നും അമിത് ഷാ അവകാശപ്പെടുന്നു.
Post Your Comments