
ന്യൂഡല്‍ഹി: സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന് 50,000 രൂപയുടെ കണ്ണട വാങ്ങിയ വിവാദത്തില്‍ ഓര്‍മ്മപ്പെടുത്തലുമായി എന്‍എസ് മാധവന്റെ ട്വീറ്റ്. ഗാന്ധിജിയുടെ വില കുറഞ്ഞ കണ്ണാടിയുടെ മഹത്വം പങ്കിട്ടാണ് അദ്ദേഹം ട്വിറ്ററിലൂടെ ചരിത്രം ഓര്‍മ്മപ്പെടുത്തിയത്.
‘വളരെ വിലകുറഞ്ഞ കണ്ണാടി. മെഡിക്കല്‍ റീ ഇമ്പേഴ്സ്മെന്റായി നൂറുരൂപ പോലും കിട്ടില്ല. പക്ഷേ ധരിച്ച ആളുടെ മഹത്വം കാരണം കറന്‍സി നോട്ടില്‍ വരെ കയറി’ ഇതാണ് എന്‍ എസ് മാധവന്റെ ട്വീറ്റ്. ഗാന്ധിജി ധരിച്ചിരുന്ന മോഡലിലുള്ള പഴയ ചിത്രവും ട്വീറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വളരെ വിലകുറഞ്ഞ കണ്ണാടി. മെഡിക്കൽ റിഇബർസ്മെന്റായി നൂറുരൂപ പോലും കിട്ടില്ല. പക്ഷേ ധരിച്ച ആളുടെ മഹത്വം കാരണം കറൻസി നോട്ടിൽ വരെ കയറി. pic.twitter.com/gNqDe9hzLW
— N.S. Madhavan (@NSMlive) February 4, 2018
Post Your Comments