ഹൈദരാബാദ്: ഭാര്യയേയും മക്കളെയും യുവാവ് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. മീര്‍പെറ്റ് എന്ന സ്ഥലത്താണ് സംഭവം. ലാബ് ടെക്‌നീഷ്യനായ ഗോവിന്ദ് ഗൗഡാണ് ഭാര്യയേയും രണ്ട് മക്കളെയും ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്.
തിങ്കളാഴ്ച ഭാര്യ ജ്യോതിയുമായി വാക്കുതര്‍ക്കമുണ്ടാവുകയും അവരെ ഇയാള്‍ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് വിവരം. ഇതിനു ശേഷമാണ് ഉറങ്ങികിടകുകയായിരുന്ന ആറു വയസുള്ള മകന്‍ അഭിജിത്തിനെയും നാലുവയസുകാരി സഹസ്രയെയും ഇയാള്‍ കൊലപ്പെടുത്തിയത്. കുട്ടികളെയും ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നാണ് വിവരം. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി. ഒരുവര്‍ഷം മുന്‍പ് ഇയാളുടെ ജോലി നഷ്ടപ്പെട്ടെന്നും അതുമുതല്‍ ഭാര്യയുമായി നിരന്തരം വാക്കുതര്‍ക്കമുണ്ടാകാറുണ്ടെന്നും ജ്യോതിയുടെ ബന്ധുക്കള്‍ പറഞ്ഞു.
Post Your Comments