ദുബായ് ; കാർ യാത്രക്കിടെ മോശമായി പെരുമാറിയ ഡ്രൈവറെ പോലീസ് സ്റ്റേഷനിൽ എത്തിച്ച് പെൺകുട്ടി. ശേഷം 40 കാരനായ പാക്കിസ്ഥാനി ഡ്രൈവർക്കെതിരെ മാനഭംഗശ്രമത്തിന് പോലീസ് കേസ് എടുത്തു. യുഎസ് സ്വദേശിയായ പതിനാറുകാരിയാണ് ദുബായിൽവെച്ച് മോശം പെരുമാറ്റത്തിന് ഇരയായത്. കാറിന്റെ മുൻ സീറ്റിലിരുന്ന തന്റെ കയ്യിൽ കാർ ഡ്രൈവർ കടന്നു പിടിക്കുകയായിരുന്നു. തന്റെ ഒരു മോതിരം കാറിൽ വീണിട്ടുണ്ട്. കാർ ബിൽ അടച്ചിട്ടില്ലെന്നും സമൂഹമാധ്യമങ്ങളിലും ഇയാളുടെ ശല്യം രൂക്ഷമായതോടെയാണ് യുവതി പോലീസിൽ പരാതി നൽകിയത്.
ടാക്സി കൂലി നൽകാമെന്ന വ്യാജേന ഡ്രൈവറേയും കൂട്ടി പെൺകുട്ടി പോലീസ് സ്റ്റേഷനിൽ എത്തുകയായിരുന്നു. സുഹൃത്തുക്കളോടൊപ്പം പൊലീസ് സ്റ്റേഷനിലേക്കു വരാമോയെന്നു ചോദിച്ചപ്പോൾ കാർ ഡ്രൈവർ എതിർപ്പൊന്നും പറഞ്ഞില്ലെന്നും പെൺകുട്ടിപറഞ്ഞു. അതേസമയം തന്റെ സമീപനത്തിൽ എതിർപ്പ് പറയാത്തതിനാലാണ് മോശമായി പെരുമാറിയത്. പെൺകുട്ടിയെ സുഹൃത്തായി മാത്രമാണു കാണുന്നതെന്നും, മോശമായി സംസാരിച്ചെന്നും ഇയാള് പോലീസിനോട് പറഞ്ഞു.
Post Your Comments