![](/wp-content/uploads/2018/02/atm.jpg)
കരുനാഗപ്പള്ളി: എസ്.ബി.ഐയുടെ എ.ടി.എം കൗണ്ടര്‍ തകര്‍ത്ത് മോഷണശ്രമം. കരുനാഗപ്പള്ളി തൊടിയൂര്‍ ഐ.എച്ച്.ആര്‍.ഡി എഞ്ചിനിയറിങ് കോളജിനു മുന്നിലായാണ് സംഭവം. മിഷ്യന്‍ മറിച്ചിട്ട് തകര്‍ക്കാന്‍ ശ്രമം നടന്നെങ്കിലും വിജയിച്ചില്ല. ശനിയാഴ്ച രാത്രി ഒരു മണിയോടെയാണ് സംഭവം നടന്നതെന്നാണ് സാങ്കേതിക വിദഗ്ധരുടെ അനുമാനം. പ്രധാനമായും കോളജ് കുട്ടികളാണ് കൗണ്ടറിന്റെ സേവനം ഉപയോഗിക്കുന്നത്. ഞായറാഴ്ച കോളജ് അവധിയായതിനാല്‍ മോഷണശ്രമം ആരുടേയും ശ്രദ്ധയില്‍പ്പെട്ടില്ല.
ഉച്ചയ്ക്ക് 12 മണിയോടെ സംഭവം ശ്രദ്ധയില്‍പ്പെട്ടവര്‍ കരുനാഗപ്പള്ളി പൊലിസില്‍ വിവരമറിയിക്കുകയായിരുന്നു. ഉടന്‍ പൊലിസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി. കരുനാഗപ്പള്ളി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആര്‍ രാജേഷ് കുമാര്‍, എസ്.ഐമാരായ ജ്യോതി, ശിവകുമാര്‍, നിസാര്‍ എന്നിവരുടെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. സി.സി.ടി.വി ദൃശ്യങ്ങളുള്‍പ്പടെ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് പൊലിസ് പറഞ്ഞു.
Post Your Comments