Latest NewsNewsGulf

അബുദാബിയില്‍ ഇനി മുതല്‍ പിടികിട്ടാപുള്ളികള്‍ ഉണ്ടാകില്ല : പുതിയ സംവിധാനവുമായി പോലീസ്

അബുദാബി: കുറ്റവാളികളെ തിരഞ്ഞു പിടിക്കാന്‍ ശേഷിയുള്ള നൂതന നിരീക്ഷണ സംവിധാനം വികസിപ്പിച്ച് അബുദാബി പൊലീസ്. സ്മാര്‍ട്ട് ചെക്‌പോയിന്റുകള്‍ പിടികിട്ടാപ്പുള്ളികളെ എളുപ്പത്തില്‍ കണ്ടെത്താന്‍ സഹായിക്കുമെന്ന് അബുദാബി പൊലീസ് സായുധ വിഭാഗത്തിലെ മേജര്‍ സയീദ് റാഷിദ് അല്‍ ദഹ്നാനി പറഞ്ഞു. സ്മാര്‍ട്ട് ചെക്‌പോയിന്റുകള്‍ ഉപയോഗിക്കുക വഴി വിവിധ പരിപാടികളുടെ നടത്തിപ്പില്‍ കൂടുതല്‍ സുരക്ഷ ഉറപ്പുവരുത്താനാകുമെന്നും അബുദാബി പൊലീസ് അവകാശപ്പെടുന്നു.

തിരക്കേറിയ ഇടങ്ങളിലും പരിപാടികള്‍ക്കും സുരക്ഷ ശക്തമാക്കുന്നതിനുള്ള സ്മാര്‍ട്ട് ചെക്‌പോയിന്റുകളാണ് അബുദാബി പൊലീസ് വികസിപ്പിച്ചെടുത്തിരിക്കുന്നത്. നിയമവിരുദ്ധവും അപകടകരമായതുമായ വസ്തുക്കളെ കണ്ടെത്താനും പുതിയ സംവിധാനം ഉപയോഗിക്കാം. ചെക് പോയിന്റുകളിലുള്ള സ്മാര്‍ട്, ഓട്ടോമാറ്റിക് കമ്മ്യൂണിക്കേഷന്‍ സംവിധാനങ്ങളും സെന്‍സറുകളും ഒരുകൂട്ടം ആളുകളുടെ വിവരങ്ങള്‍ എളുപ്പത്തില്‍ ശേഖരിക്കും. ഈ വിവരങ്ങള്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കു കാലതാമസമില്ലാതെ കൈമാറുകയും ചെയ്യും. ഇത് സംഘാടകര്‍ക്കും കാര്യങ്ങള്‍ എളുപ്പമാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button