ഈ റോഡ് : ഹോട്ടലിലെ മൂത്രപ്പുര ഉപയോഗിക്കാന്‍ യുവാവിന് നല്‍കേണ്ടി വന്നത് 10 രൂപയും, ഇതിന് പുറമെ ജിഎസ്ടിയും പാഴ്സല്‍ ചാര്‍ജ്ജും. യുവാവ് തനിക്ക് കിട്ടിയ ബില്ല് സോഷ്യല്‍മീഡയയില്‍ പങ്കുവച്ചതോടെ സംഭവം വൈറലായിരിക്കുകയാണ്. തമിഴ്നാട്ടിലെ ഈറോഡിലാണ് സംഭവം നടക്കുന്നത്. വഴിമധ്യേ മൂത്രശങ്ക തോന്നിയ യുവാവ് അടുത്തുള്ള റെസ്റ്റോറന്റിലെ മൂത്രപ്പുര ഉപയോഗിച്ചു. അപ്പോള്‍ തന്നെ ഹോട്ടല്‍ അധികൃതര്‍ യുവാവിന് മൂത്രപ്പുര ഉപയോഗിച്ചതിന് ‘ബില്ലും’ നല്കി.
എന്നാല്‍ ബില്ല് കണ്ട യുവാവ് ഞെട്ടി..പത്ത് രൂപ, പോരാത്തതിന് ജിഎസ്ടിയും പാഴ്സല്‍ ചാര്‍ജും ! 50 പൈസയാണ് പാഴ്സല്‍ ചാര്‍ജായി എടുത്തിരിക്കുന്നത്. എസ്ജിഎസ്ടിയായി 26 പൈസയും സിജിഎസ്ടിയായി 26 പൈസയും. ആകെ മൊത്തം ബില്‍ത്തുക 11 രൂപ !
ഇപ്പോള്‍ ഈ ഹോച്ചല്‍ ബില്ലാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. മൂത്രപ്പുര ഉപയോഗിക്കാനും ജിഎസ്ടി നല്‍കണമോ, എന്തിനാണ് മൂത്രപ്പുര ഉപയോഗിക്കാന്‍ പാഴ്സല്‍ ചാര്‍ജ് എന്നിങ്ങനെ നിരവധി ചോദ്യങ്ങളാണ് സോഷ്യല്‍മീഡിയ ചോദിക്കുന്നത്.
Post Your Comments