തിരുവനന്തപുരം ; വീണ്ടും സമരത്തിന് ഒരുങ്ങി ശ്രീജിത്ത്. സഹോദരന് ശ്രീജിവിന്റെ കസ്റ്റഡി മരണത്തില്‍ കുറ്റാരോപിതരായ പൊലീസ് ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്തി സിബിഐ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ടാണ് ശ്രീജിത്ത് ഇന്നു രാവിലെ പത്തുമുതൽ സെക്രട്ടേറിയറ്റിനു മുന്പില് നിശ്ചിതകാല സമരം ആരംഭിക്കുക. ആരോപിതരായ ഉദ്യോഗസ്ഥര്‍ സ്വന്തം നാട്ടുകാരായതിനാല്‍ നാട്ടില്‍ ജീവിക്കാന്‍ ആശങ്കയുണ്ടെന്നും തനിക്കെതിരെ ഗൂഢാലോചന നടക്കുന്നുണ്ടെന്നും ശ്രീജിത്ത് പറയുന്നു. സമരത്തിന്റെ പേരില്‍ സമൂഹമാധ്യമ കൂട്ടായ്മയിലെ ചിലര്‍ പണപ്പിരിവു നടത്തിയെന്ന ആരോപണവുമായും ശ്രീജിത്ത് രംഗത്തെത്തി. കൂട്ടായ്മയിലെ ഒരു വിഭാഗം മാനസികമായി ബുദ്ധിമുട്ടിച്ചു. ഒപ്പംനിന്ന പലരും പിന്നീട് തള്ളിപ്പറഞ്ഞു. മരണത്തില്‍ ഉത്തവാദികളായവര് ശിക്ഷിക്കപ്പെടുന്നതുവരെ പോരാട്ടം തുടരുമെന്നും ശ്രീജിത്ത് പറഞ്ഞു.
സിബിഐ അന്വേഷണം തുടങ്ങിയതോടെ എഴുന്നൂറിലധികം ദിവസം പിന്നിട്ട സമരം കഴിഞ്ഞ ബുധനാഴ്ച അവസാനിപ്പിച്ച ശ്രീജിത്ത് നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കു ശേഷം ഇന്നലെ വീട്ടിലേക്കു മടങ്ങിയിരുന്നു.
Post Your Comments