Latest NewsKeralaNews

ശ്രീജീവിന്റെ മരണം : സിബിഐ റിപ്പോര്‍ട്ടില്‍ സിജെഎം കോടതിയുടെ നിലപാട് കുടുംബത്തിന് അനുകൂലം

തിരുവനന്തപുരം: ശ്രീജീവിന്റെ മരണം  ആത്മഹത്യ
തന്നെയെന്ന സിബിഐ റിപ്പോര്‍ട്ട് സിജെഎം കോടതി മടക്കി. സെക്രട്ടേറിയറ്റ് പടിക്കല്‍ സമരം നടത്തുന്ന ശ്രീജിത്തിന്റെ സഹോദരന്‍ ശ്രീജിവിന്റെ മരണം ആത്മഹത്യയെന്നാണ് സിബിഐയുടെ കണ്ടെത്തല്‍. റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ അനുസരിച്ചുള്ള മതിയായ രേഖകളില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. കസ്റ്റഡി മരണമല്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് അന്വേഷണം അവസാനിപ്പിക്കുന്നതായി റിപ്പോര്‍ട്ടിലുണ്ടായിരുന്നു. 15ല്‍അധികം രേഖകളാണ്് റിപ്പോര്‍ട്ടിന് അനുബന്ധമായി ചേര്‍ക്കാന്‍ കോടതി അവശ്യപ്പെട്ടിരിക്കുന്നത്.

Read Also : ശ്രീജീവിന്റെ മരണം ; സിബിഐ കത്ത് നൽകി

2014 മേയിലാണ് മോഷണകുറ്റത്തിന് പാറശാല പൊലീസ് ശ്രീജിവിനെ കസ്റ്റഡിയിലെടുത്തത്. ശാരീരീക അസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ച ശ്രീജിവ് പിന്നീട് മരിച്ചു. ശ്രീജിവിന്റേത് കസ്റ്റഡി മരണമാണെന്ന് ആരോപിച്ച് സഹോദരന്‍ ശ്രീജിത്ത് രണ്ടുവര്‍ഷത്തിലധികമായി സെക്രട്ടേറിയറ്റ് പടിക്കല്‍ സമരത്തിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button