തിരുവനന്തപുരം: സഹോദരൻ ശ്രീജീവിന്റെ മരണത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തി വന്ന സമരം ശ്രീജിത്ത് അവസാനിപ്പിച്ചു. അന്വേഷണം സിബിഐ ആരംഭിച്ചതോടെയാണ് ശ്രീജിത്ത് സമരം അവസാനിപ്പിച്ചത്. ശ്രീജിത്തിന്റെയും അമ്മയുടെയും മൊഴി സിബിഐ രേഖപ്പെടുത്തിയിരുന്നു. അസ്വാഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നത്. ആരെയും പ്രതിചേര്‍ത്തിട്ടില്ല.
Post Your Comments