തിരുവനന്തപുരം : ശത്രുരാജ്യക്കാര്ക്ക് പോലും പ്രിയപ്പെട്ട സുഷമ സ്വരാജിനെ കുറിച്ച് മോശം പരാമര്‍ശം നടത്തിയ ബിജുലാലിനെതിരെ രൂക്ഷവിമര്‍ശനവുമായി ബിജെപി പ്രവര്ത്തകന് ആര് സന്ദീപ്. മാപ്പു പറഞ്ഞാലൊന്നും തീരുന്ന പ്രശ്നമല്ല മിസ്റ്റർ ബിജുലാൽ സി കെ നിങ്ങൾ ചെയ്തത്. ബിജെപി നേതാക്കളെ അവഹേളിക്കുന്നവർക്ക് പട്ടുംവളയും നൽകാൻ കാത്തിരിക്കുന്ന സർക്കാർ കേരളം ഭരിക്കുന്നതിനാൽ താങ്കൾക്ക് ധൈര്യമായി തിരുവനന്തപുരത്ത് വിമാനമിറങ്ങാം. ഒരു പൊലീസും താങ്കളെ പിടിക്കില്ല.
മാത്രമല്ല ഐടി നിയമത്തിലെ 76A സംഘികൾക്ക് എതിരെ മാത്രം പ്രയോഗിക്കാനുളളത്. സംഘിയല്ലാത്തതിനാൽ താങ്കൾ പേടിക്കേണ്ടതുമില്ലെന്ന് സന്ദീപ് പറഞ്ഞു. വിദേശകാര്യ മന്ത്രാലയ താങ്കൾക്കെതിരെ നിയമ നടപടി സ്വീകരിച്ചാലും രക്ഷപെടാൻ സാധിക്കും. കാരണം ആ മന്ത്രാലയം ഭരിക്കുന്നത് ഈ രാജ്യത്തിന്റെ അമ്മ മനസ്സാണ്. ആ അമ്മയുടെ മകനാണ് നിങ്ങളും. എത്ര തലതെറിച്ച മകനേയും അമ്മയ്ക്ക് ഉപേക്ഷിക്കാനാവില്ല. അതിനാൽ നിങ്ങളുടെ പുഴുത്ത മനസ്സിനോടും അമ്മ പൊറുക്കുമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ കൂട്ടിച്ചേര്‍ത്തു.
Post Your Comments