ലണ്ടന്‍ : പുരുഷന്മാരെ കൂടുതല്‍ ആശങ്കയിലാഴ്ത്തി പുതിയ മെഡിക്കല്‍ റിപ്പോര്‍ട്ട് പുറത്തുവന്നു. ഈ കൊലയാളി കാന്‍സര്‍ നിശബ്ദമായി പുരുഷ ശരീരത്തില്‍ പിടിമുറുൂക്കുന്നു. രോഗം മൂര്‍ദ്ധന്യാവസ്ഥയിലെത്തുമ്പോഴാണ് പരലും അറിയുന്നത് തന്നെ. സ്തനാര്‍ബുദം മൂലം മരിക്കുന്ന സ്ത്രീകളെക്കാള്‍ കൂടുതല്‍ പുരുഷന്മാര് പ്രോസ്റ്റേറ്റ് കാന്‍സര്‍മൂലം മരിക്കുന്നതായാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. പ്രായമായ പുരുഷന്മാരിലാണ് ഈ പുതിയ കൊലയാളി കാന്‍സര്‍ കൂടുതലായി പിടിമുറുക്കുന്നത്.
സ്തനാര്‍ബുദം കണ്ടെത്തുന്നതിനും ചികില്സിക്കുന്നതിനും രാജ്യത്ത് നിലവിലുള്ള സൗകര്യങ്ങളാണ് മരണനിരക്ക് കുറയാന്‍ സഹായിക്കുന്നതെന്ന് പഠനം തെളിയിക്കുന്നു.
രാജ്യത്തിപ്പോഴും കൊലയാളി കാന്‍സറുകളില്‍ മുന്നില്‍ ശ്വാസകോശാര്‍ബുദവും വയറിലെ കാന്‍സറുമാണ്. മൂന്നാം സ്ഥാനത്താണ് പ്രോസ്റ്റേറ്റ് കാന്‍സര്‍.
2015ല്‍ രാജ്യത്താകെ 11,819 പേരാണ്പ്രോസ്റ്റേറ്റ് കാന്‍സര്‍ മൂലം മരിച്ചത്. സ്തനാര്‍ബുദം കവര്‍ന്നത് 11,442 ജീവനുകളും. സ്തനാര്‍ബുദം മൂലമുള്ള മരണനിരക്കില്‍ വര്‍ഷംതോറും പത്തുശതമാനത്തിന്റെ കുറവുണ്ടാകുന്നതായാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ആശ്വാസകരമായ ഈ വാര്‍ത്ത ചികില്‍സാരംഗത്തെ മികവിന്റെ തെളിവുകൂടിയായി മാറുന്നു.
Post Your Comments