Latest NewsIndiaNews

കുട്ടികളെ പീഡിപ്പിക്കുന്നവരെ തൂക്കികൊല്ലണമെന്ന് പ്രധാനമന്ത്രിക്ക് കത്ത്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ കുട്ടികള്‍ക്ക് എതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ കൂടി വരികയാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ കുട്ടികളെ പീഡിപ്പിക്കുന്നവരെ തൂക്കി കൊല്ലണമെന്ന് ഡല്‍ഹി വനിത കമ്മീഷന്‍ ചെയര്‍പേഴ്‌സന്‍ സ്വാതി മലിവാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തെഴുതി.

കഴിഞ്ഞയാഴ്ച ഡല്‍ഹിയില്‍ എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ ബന്ധു പീഡിപ്പിച്ച വാര്‍ത്ത പുറത്തെത്തിയതിന് പിന്നാലെയാണ് സ്വാതിയുടെ കത്ത്. കുട്ടികളെ പീഡിപ്പിക്കുന്നവര്‍ക്ക് വധ ശിക്ഷ നടപ്പാക്കാനുള്ള ഒരു സിസ്റ്റം നിലവില്‍ വരണമെന്ന് കത്തില്‍ പറയുന്നു.

കഴിഞ്ഞ രണ്ട് വര്‍ഷമായി ഈ വിഷയത്തില്‍ താന്‍ പല കത്തുകളും പ്രധാനമന്ത്രിക്ക് അയച്ചു. എന്നാല്‍ യാതൊരു മറുപടിയും ഉണ്ടായില്ല. രാജ്യത്തെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് പ്രധാനമന്ത്രിയാണെന്നും സ്വാതി കത്തില്‍ കുറിച്ചു.

എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഉടന്‍ നടപടി ഉണ്ടാകണമെന്ന് ആവശ്യപ്പെട്ട് സത്യാഗ്രഹത്തിന് ഒരുങ്ങിയിരിക്കുകയാണ് സ്വാതി. ആ എട്ട് വയസുകാരിയെ എത്തി കാണെണമെന്നും കത്തില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button