ഫെബ്രുവരി 2 എന്ന ദിവസം സ്കോട്ലാൻഡ് സ്വദേശിയായ ക്രൈഗ് ബസാരയ്ക്ക് ഭാഗ്യദിനമല്ല. 2017 ഫെബ്രുവരി 2 ന് ഡ്രൈവിംഗ് ടെസ്റ്റിനിടെ 5 സെക്കന്റിനുള്ളിലാണ് ക്രെയ്ഗിന് പരാജയം ഏറ്റുവാങ്ങേണ്ടി വന്നത്. അടുത്ത വർഷം അതേദിവസം തന്നെ ക്രെയ്ഗിന് ഒരു ആക്സിഡന്റ് ഉണ്ടായി. വാഹനമോടിക്കുന്നതിനിടെ കനത്ത തുമ്മൽ കാരണമാണ് ക്രെയ്ഗിന്റെ വാഹനം അപകടത്തിൽപെട്ടത്.
ഫെബ്രുവരി 2 തനിക്ക് നല്ല ഒരു ദിവസമല്ല എന്ന് ക്രെയ്ഗിന് ഒടുവിൽ സമ്മതിക്കേണ്ടി വന്നു. റോഡിന്റെ ഏത് സൈഡിൽ കൂടി വാഹനം ഓടിക്കണം എന്ന് മറന്ന് പോയതിനാലാണ് ക്രെയ്ഗ് ഡ്രൈവിംഗ് ടെസ്റ്റ് പരാജയപ്പെട്ടത്. തുടക്കത്തിൽ തന്നെ തെറ്റായ വഴിയിൽ കൂടിയായിരുന്നു ഇയാൾ വാഹനം ഓടിച്ചത്.
Post Your Comments