NewsIndia

ഡൽഹിയിലെ ഹൃദയഭാഗത്ത് ഫെബ്രുവരി മുതൽ വാഹനങ്ങൾക്ക് നിരോധനം

ന്യൂഡല്‍ഹി: ഫെബ്രുവരി മുതൽ 3 മാസത്തേക്ക് ഡല്‍ഹിയുടെ ഹൃദയഭാഗമായ കൊണാട്ട് പ്ലേസില്‍ ബസുകള്‍ക്കും കാറുകള്‍ക്കും നിരോധനം. അടുത്ത മാസം തുടങ്ങുന്ന സ്മാര്‍ട്ട് സിറ്റി പ്രൊജക്ടിന്റെ ഭാഗമായാണ് നടപടി. മലിനീകരണവും ജനത്തിരക്കും കുറക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

കൊണാട്ട് പ്ലേസിലേക്കെത്തുന്ന കാറുകളും ബസുകളും ശിവജി സ്റ്റേഡിയത്തിനു സമീപമുള്ള പാര്‍ക്കിംഗ് ഏരിയകളില്‍ പാര്‍ക്ക് ചെയ്യാം. തുടർന്ന് അവിടെ നിന്ന് ബാറ്ററികള്‍ ഉപയോഗിച്ചുള്ള വാഹനങ്ങള്‍ ഏര്‍പ്പാട് ചെയ്യും.ഇവിടെയുള്ള മൂന്ന് പാര്‍ക്കിംഗ് ഏരിയകളിലായി 3172 വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാനുള്ള ശേഷിയുണ്ടെന്നാണ് ഡല്‍ഹി പോലീസ് പറയുന്നത്.

കാല്‍നടയാത്രികര്‍, കച്ചവടക്കാര്‍ എന്നിവരില്‍ നിന്നടക്കം ഈ നിരോധനത്തെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ സ്വരൂപിക്കുമെന്നും നഗര വികസന മന്ത്രാലയം പറഞ്ഞു. സ്മാര്‍ട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഇന്ന് കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡുവടക്കമുള്ളവരെ പങ്കെടുപ്പിച്ച്‌ ഡല്‍ഹിയില്‍ യോഗം ചേരുന്നുണ്ട്. കഴിഞ്ഞ ജൂണില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് 20 നഗരങ്ങളില്‍ സ്മാര്‍ട്ട് സിറ്റി പദ്ധതി പ്രഖ്യാപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button