ന്യൂഡല്‍ഹി : ഫെബ്രുവരിയില്‍ അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കാനിരിയ്ക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലെ ജനവിധി ആര്‍ക്കൊപ്പമാണെന്ന ആകാംക്ഷയിലാണ് ജനങ്ങള്‍.
കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളും പദ്ധതികളും നോട്ട് നിരോധനവുമെല്ലാം ബി.ജെ.പി ഉയര്‍ത്തിപ്പിടിയ്ക്കുമ്പോള്‍ നോട്ട് നിരോധനം രാജ്യത്തിന് തിരിച്ചടിയാണെന്നാണ് കോണ്‍ഗ്രസിന്റേയും ആം ആദ്മിയുടേയും ഭാഷ്യം. വരാനിരിയ്ക്കുന്നത് രാഹുലിന്റെയും കേജ്രിവാളിന്റെയും ജനവിധി കൂടിയാണ്.
തെരഞ്ഞെടുപ്പ് നടക്കുന്ന മണിപ്പൂരിലും ഉത്തരാഖണ്ഡിലും കോണ്‍ഗ്രസ്സാണ് ഭരണത്തില്‍. ഗോവയില്‍ ബിജെപിയും പഞ്ചാബില്‍ അകാലിദള്‍-ബിജെപി സഖ്യവും. നാല് സംസ്ഥാനങ്ങളിലും ദേശീയ പാര്‍ട്ടികളുടെ നേര്‍ക്കുനേര്‍ പോരാട്ടം
ദേശീയ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയാണ് നേരിടുന്നത്. കഴിഞ്ഞ നിയസഭാ തെരഞ്ഞെടുപ്പില്‍ ആന്ധ്രാ പ്രദേശ്, തെലങ്കാന, മഹാരാഷ്ട്ര, ഹരിയാന, ജമ്മു കശ്മീര്‍, ദല്‍ഹി, കേരളം, ആസാം കോണ്‍ഗ്രസിനെ കൈവിട്ടു. ഏഴ് സംസ്ഥാനങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ കോണ്‍ഗ്രസ് ഭരണം.
അതേസമയം പത്ത് സംസ്ഥാനങ്ങളില്‍ (ആസാം, ഛത്തീസ്ഖണ്ഡ്, ഗോവ, ഗുജറാത്ത്, ഹരിയാന, ഝാര്‍ഖണ്ഡ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, രാജസ്ഥാന്‍, അരുണാചല്‍ പ്രദേശ്) എന്നിവയില്‍ ബി.ജെ.പി യാണ് ഭരിയ്ക്കുന്നത്.
ആന്ധ്രാപ്രദേശ്, ജമ്മു കശ്മീര്‍, പഞ്ചാബ്, സിക്കിം, നാഗാലാന്റ് എന്നിവിടങ്ങളില്‍ എന്‍ഡിഎ മുന്നണിയും ഭരിക്കുന്നു. ഇത് ബി.ജെപിയ്ക്ക് ആത്മവിശ്വാസം പകരുന്നു.
നേട്ടങ്ങളുടെയും നഷ്ടങ്ങളുടെയും പട്ടികയില്‍ ആര് ഏതൊക്കെ സംസ്ഥാനങ്ങള്‍ കൂട്ടിച്ചേര്‍ക്കുമെന്നാണ് ഇനി അറിയേണ്ടത്.
തമ്മില്‍ തല്ലും പരസ്പരമുള്ള വിഴുപ്പലക്കലുകളും കൊണ്ട് തകര്‍ന്ന ആം ആദ്മിയ്ക്ക് മികച്ച സംഘടനാ സംവിധാനമോ മുന്നേറ്റമോ ഇതുവരെ നേടാനായിട്ടില്ല. കെജ്രിവാള്‍ എന്ന ഒറ്റ നേതാവിനെ കൊണ്ട് മാത്രം ആം ആദ്മിയ്ക്ക് മികച്ച വിജയം നേടാനാകില്ലെന്ന വിധിയെഴുത്തിലാണ് രാഷ്ട്രീയ നിരീക്ഷകര്‍
Post Your Comments