ന്യൂഡല്‍ഹി : 2018-2019 അദ്ധ്യയന വര്‍ഷത്തെ സിബിഎസ്ഇ 10,12 ക്ലാസുകളിലെ പരീക്ഷകള്‍ 2019 ഫെബ്രുവരിയില്‍ ആരംഭിക്കും. സമ്പൂര്‍ണ്ണ പരീക്ഷക്രമം അടുത്താഴ്ചയോടെ പ്രസിദ്ധീകരിക്കുമെന്നും സെന്‍ട്രല്‍ ബോര്‍ഡ് അറിയിച്ചു. ഡല്‍ഹി ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് ഇത്തവണ പരീക്ഷകള്‍ നേരത്തെയാക്കിയിരിക്കുന്നത്.
സിബിഎസ്ഇ വിദ്യാര്‍ത്ഥികളുടെ കോളെജ് പ്രവേശനം കണക്കിലെടുത്താണ് 2018 ജൂലൈ 11ന് ഡല്‍ഹി ഹൈക്കോടതി പ്രത്യേക ഉത്തരവിറക്കിയത്. പരീക്ഷഫലം വരുന്നതിനും പുനര്‍മൂല്യനിര്‍ണ്ണയമുള്‍പ്പടെയുള്ള കാര്യങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനും കാലതാമസം നേരിട്ടിരുന്നു. ഇത് വിദ്യാര്‍ത്ഥികളുടെ യൂണിവേഴ്സിറ്റി പ്രവേശനത്തിനും തടസ്സമായി. ഈ സാഹചര്യത്തിലാണ് പരീക്ഷകള്‍ നേരത്തെ നടത്താന്‍ ബോര്‍ഡിന്റെ തീരുമാനം.
കോടതി ഉത്തരവനുസരിച്ച് പ്രവര്‍ത്തിക്കാന്‍ സെന്‍ട്രല്‍ ബോര്‍ഡിനും ഡല്‍ഹി യൂണിവേഴ്സിറ്റിക്കും കേന്ദ്ര മാനവ വിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവേദ്ക്കറും നിര്‍ദ്ദേശം നല്‍കിയിരുന്നു. നേരത്തെ മാര്‍ച്ച് എപ്രില്‍ മാസങ്ങളിലാണ് സിബിഎസ്ഇ പരീക്ഷകള്‍ നടത്തിയിരുന്നത്.
Post Your Comments