ഡൽഹി: യുനെസ്കോ പ്രതിനിധിയ്ക്ക് വളർത്തുനായയുടെ കടിയേറ്റു. ഷിഗേരു അയോയാഗിയ്ക്കാണ് വളർത്തുനായയുടെ ആക്രമണത്തിൽ സാരമായ് പരുക്കേറ്റത്. ഡിസംമ്പറിലായിരുന്നു സംഭവമുണ്ടായത്.
വൈകുന്നേരം നടക്കാനായി ലോധി ഗാർഡനിൽ എത്തിയപ്പോഴായിരുന്നു നായയുടെ കടിയേറ്റത്. ഗൗരവ് ദയാൽ എന്ന വ്യക്തിയാണ് നായയുടെ ഉടമ. ഷിഗേരുവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് ഉടമസ്ഥനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. ഇന്ത്യൻ പീനൽ കോഡിലെ സെക്ഷൻ 289/337 പ്രകാരമാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
Post Your Comments