Latest NewsIndiaNews

നരേന്ദ്ര മോഡിക്ക് ഉപദേശങ്ങളുമായി വിഎച്ച്പി വര്‍ക്കിംഗ്‌ പ്രസിഡന്റ്‌ തോഗാഡിയ കത്തയച്ചു

ന്യൂഡല്‍ഹി : നരേന്ദ്ര മോഡിക്ക് ഉപദേശങ്ങളുമായി വിഎച്ച്പി വര്‍ക്കിംഗ്‌ പ്രസിഡന്റ്‌ തോഗാഡിയ കത്തയച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി വന്ന വഴി മറക്കാതെ ഹിന്ദുത്വ അജന്‍ഡയ്ക്കായി ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്നു വിഎച്ച്പി വര്‍ക്കിംഗ്‌ പ്രസിഡന്റ്‌ പ്രവീണ്‍ തോഗാഡിയയുടെ കത്ത്. യുവജനങ്ങളുടെ തൊഴിലില്ലായ്മയും കര്‍ഷകരുടെ ദാരിദ്ര്യവും തകരുന്ന ചെറുകിട വ്യവസായങ്ങളും ആശങ്കയുളവാക്കുന്നതാണ്.

അയോധ്യ ശ്രീരാമക്ഷേത്ര നിര്‍മാണം, ഗോവധ നിരോധന നിയമം, കശ്മീര്‍ താഴ്വരയില്‍ ഹിന്ദുക്കളുടെ പുനരധിവാസം തുടങ്ങിയ വാഗ്ധാനങ്ങള്‍ പാലിക്കാന്‍ തയാറാകണമെന്നും മോദിക്കയച്ച കത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു.

മോദി തന്റെ പഴയ ചങ്ങാതിയാണെന്നും ഏറെക്കാലം ഒരുമിച്ചുണ്ടായവരാണെന്നും കത്തില്‍ അനുസ്മരിച്ചു. ഉയരങ്ങളിലേക്ക് കയറിയ പടവുകള്‍ തകര്‍ക്കുന്നത് ഭാരതീയ സംസ്കാരത്തിനു ചേരുന്നതല്ലെന്നും മുന്നറിയിപ്പ് നല്‍കി. വിദ്യാഭ്യാസച്ചെലവു വര്‍ധിക്കുന്നതും ഒഴിവാക്കേണ്ടതുണ്ട്. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഒരുമിച്ചിരുന്നു ചര്‍ച്ച നടത്താന്‍ തയാറാകണമെന്നും തൊഗാഡിയ അഭ്യര്‍ഥിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button