Latest NewsKeralaCinemaNews

സിനിമാ പ്രവര്‍ത്തകരുടെ മുറിയില്‍ നിന്നും യുവാക്കള്‍ തിരക്കഥയുമായി മുങ്ങി

കൊയിലാണ്ടി: സിനിമാ ചിത്രീകരണത്തിനായി എത്തിയ സംഘം താമസിച്ച ലോഡ്ജില്‍ മോഷണം നടത്തിയ രണ്ടു യുവാക്കളെ കൊയിലാണ്ടി പൊലീസ് അറസ്റ്റ് ചെയ്തു. നടന്‍മാരായ ധര്‍മജന്‍, ബിജുക്കുട്ടന്‍, രാഹുല്‍ മാധവന്‍ തുടങ്ങിയവര്‍ അഭിനയിക്കുന്ന പേരിടാത്ത സിനിമയുടെ ഷൂട്ടിങ് ലൊക്കേഷന്‍ തീരുമാനിച്ച ശേഷം തിരക്കഥ മോഷണം പോയതിനാല്‍ ഷൂട്ടിങ് താല്‍ക്കാലികമായി മുടങ്ങി.

വെങ്ങളം ബൈപാസ് റോഡിലെ കൈരളി ലോഡ്ജില്‍ സിനിമാ പ്രവര്‍ത്തകര്‍ താമസിച്ച മുറിയില്‍നിന്നു ലാപ്ടോപ്പ്, മൊബൈല്‍ ഫോണ്‍, വസ്ത്രങ്ങള്‍ എന്നിവ മോഷ്ടിച്ച കേസില്‍ കണയങ്കോട് കൊപ്രപാണ്ടിക വീട്ടില്‍ ആഷിക് (26), നടേരി കണ്ണറ്റിട വയല്‍ക്കുനി നിഷാദ് (23) എന്നിവരാണ് അറസ്റ്റിലായത്. സംവിധായകന്‍ ചേവായൂര്‍ ബിനീഷ്, അസി. ഡയറക്ടര്‍ ഉണ്ണി സത്യന്‍ എന്നിവരും മറ്റു സിനിമാ പ്രവര്‍ത്തകരും താമസിച്ച മുറിയില്‍നിന്നു രണ്ടു ദിവസം മുന്‍പായിരുന്നു മോഷണം.

തിരക്കഥ സംബന്ധിച്ച ചര്‍ച്ച പുലര്‍ച്ചെ വരെ നീണ്ടപ്പോള്‍ മുറി അകത്തുനിന്നു പൂട്ടാതെയായിരുന്നു ഇവര്‍ കിടന്നത്. മുറിയില്‍ കണ്ട ഇവരുടെ വസ്ത്രങ്ങള്‍ ഉള്‍പ്പെടെ അടിച്ചുമാറ്റിയ മോഷ്ടാക്കള്‍ തിരക്കഥയും കൊണ്ടുപോയി.

shortlink

Related Articles

Post Your Comments

Related Articles


Back to top button