ന്യൂഡല്‍ഹി: കര്‍ണിസേന പദ്മാവത് സിനിമയ്ക്കെതിരായ പ്രതിഷേധം അവസാനിപ്പിച്ചിട്ടില്ലെന്ന് വ്യക്തമാക്കി. കര്‍ണിസേന നേതാക്കളായ ലോകേന്ദ്ര സിങ് കല്‍വി, സുഖ്ദേവ് സിംഗ് ഗോഗമെദി എന്നിവര്‍ പ്രതിഷേധ സമരം പിന്‍വലിച്ചിട്ടില്ലെന്ന് വ്യക്തമാക്കി. സിനിമയ്ക്കെതിരായ പ്രതിഷേധ സമരം അവസാനിപ്പിച്ചിട്ടില്ലെന്നും പ്രതിഷേധം തുടരുമെന്ന് ഇരുവരും വ്യക്തമാക്കി. ശ്രീ രാഷ്ട്രീയ രജപുത് കര്‍ണി സേന എന്ന സംഘടനയുടെ മുംബൈ ശാഖ പദ്മാവത് സിനിമയില്‍ രജപുത്രരെ മോശമായി ചിത്രീകരിച്ചിട്ടില്ലെന്നും സിനിമയെ പിന്തുണയ്ക്കുന്നതായും വ്യക്താക്കിയിരുന്നു.
എന്നാല്‍ പ്രതിഷേധ സമരം പിന്‍വലിച്ചിട്ടില്ലെന്ന് ശ്രീരാജ്പുത് കര്‍ണി സേനയുടെ നേതാവ് ലോകേന്ദ്ര സിങ് കല്‍വിയും ശ്രീരാഷ്ട്രീയ രാജ്പുത് കര്‍ണിസേനയുടെ നേതാവായ സുഖ്ദേവ് സിംഗ് ഗോഗമെദിയും വ്യക്തമാക്കി. സംഘടനയുടെ മുംബൈ ഘടകത്തിന് സമരം നിര്‍ത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടില്ലെന്ന് ഗോഗമെദി വ്യക്തമാക്കി. മാത്രമല്ല സമരം നിര്‍ത്തിയതായി പ്രസ്താവന ഇറക്കിയ മുംബൈ ഘടകത്തിലെ ഭാരവാഹികളെ പുറത്താക്കിയതായും ഗോഗമെദി കൂട്ടിച്ചേര്‍ത്തു.
Post Your Comments