Latest NewsNewsEntertainment

​ദീപിക പദുക്കോൺ ചിത്രം’പദ്മാവത്’ചിത്രത്തിനെതിരെ പ്രതിഷേധിച്ചവർക്കെതിരെയുള്ള കേസുകൾ റദ്ദാക്കും ; ഉറപ്പുമായി ശിവ്‌രാജ് സിങ് ചൗഹാൻ

പദ്മാവതിയുടെ സ്മാരകം നിര്‍മ്മിക്കുമെന്നും ശിവ്‌രാജ് സിങ്

വൻവിവാദമായ ബോളിവുഡ് ചിത്രം പദ്മാവതിന് എതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെയുള്ള കേസുകള്‍ റദ്ദാക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാന്‍ പറഞ്ഞു. ഭോപ്പാലില്‍ റാണി പദ്മാവതിയുടെ സ്മാരകം നിര്‍മ്മിക്കുമെന്നും ശിവ്‌രാജ് സിങ് ഇതോടൊപ്പം അറിയിച്ചു.

പ്രാദേശിക രജപുത്ര സമൂഹത്തിന്റെ പരമ്പരാഗത ശാസ്ത്ര പൂജന്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . അടുത്ത അധ്യായന വര്‍ഷം മുതല്‍ റാണി പദ്മാവതിയെ കുറിച്ചുള്ള പാഠങ്ങള്‍ സ്കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്നും ചൗഹാന്‍ അറിയിച്ചതായി റിപ്പോർട്ടുകൾ.

കൂടാതെ ബോളിവുഡില്‍ ദീപിക പദുകോണ്‍ കേന്ദ്ര കഥാപാത്രമായി എത്തിയ പദ്മാവത് സിനിമയ്‌ക്കെതിരായ പ്രതിഷേധം മധ്യപ്രദേശ് അടക്കമുള്ള മറ്റ് ആറ് സംസ്ഥാനങ്ങളില്‍ അക്രമാസക്തമാകുകയുണ്ടായി. രജ്പുത് വിഭാഗത്തിന്റെ വികാരത്തെ വ്രണപ്പെടുത്തുമെന്ന് ആരോപിച്ചായിരുന്നു സിനിമയ്ക്കെതിരെ ഒരു വിഭാഗം പ്രശ്നമുണ്ടാക്കിയത്. ചിത്രത്തിനെതിരെ കര്‍ണിസേനയാണ് ആദ്യം പ്രതിഷേധവുമായി രംഗത്തു വന്നത്.

മുൻനിര നടി ദീപിക പദുക്കോണ്‍, രണ്‍വീര്‍ സിംഗ്, ഷാഹിദ് കപൂര്‍ എന്നിവരായിരുന്നു ചിത്രത്തില്‍ പ്രധാനവേഷത്തെ അവതരിപ്പിച്ചത്. അലാവുദ്ദീന്‍ ഖില്‍ജിക്ക് ചിറ്റോര്‍ രാജകുമാരിയായ പദ്മാവതിയോട് തോന്നുന്ന പ്രണയമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. ബോളിവുഡിലെ ഏറ്റവും ചെലവേറിയ ചിത്രങ്ങളിലൊന്നായിരുന്നു ‘പദ്മാവത്

shortlink

Related Articles

Post Your Comments


Back to top button