തൃശൂർ: കേരളത്തിലേക്കും ‘പത്മാവതി’ന്റെ പേരിലുള്ള പ്രക്ഷോഭങ്ങൾ വ്യാപിപ്പിക്കാൻ കർണിസേനയുടെ തീരുമാനം. ഉടൻ തന്നെ സിനിമക്കെതിരെ കേരളത്തിലും പ്രക്ഷോഭം നടത്തുമെന്ന് കര്‍ണിസേന പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന് സംസ്ഥാനത്ത് സിനിമ പ്രദർശിപ്പിക്കരുതെന്ന ആവശ്യവുമായി രണ്ടു ദിവസത്തിനുള്ളില്‍ കത്ത് നല്‍കുമെന്നും കർണിസേനയുടെ കേരളാ പ്രസിഡന്റ് ജഗദീഷ് പാല്‍സിംഗ് റാണാവത് തൃശൂരില്‍ പറഞ്ഞു.
read also: പത്മാവത്’ പ്രദര്‍ശിപ്പിച്ചതിന് തിയറ്ററിനുനേരെ പെട്രോള്‍ ബോംബ് ആക്രമണം
അതിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചിത്രത്തിനെതിരായ പ്രതിഷേധം തുടരുകയാണ്. കർണാടകയിൽ ചിത്രം പ്രദർശിപ്പിച്ച തിയറ്ററിനു നേരെ പെട്രോൾ ബോംബ് എറിഞ്ഞു. ബലഗാവിയിലെ പ്രകാശ് തിയേറ്ററിനു നേരെയാണ് പെട്രോൾ ബോംബ് എറിഞ്ഞത്. വ്യാഴാഴ്ച രാത്രി സെക്കൻഡ് ഷോ കഴിഞ്ഞ് ആളുകൾ പുറത്തിറങ്ങുന്നതിനിടയിൽ ആയിരുന്നു അജ്ഞാതരുടെ ആക്രമണം.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments