Latest NewsIndiaNews

രാമക്ഷേത്രത്തെ എതിര്‍ക്കുന്ന മുസ്ലീമുകള്‍ പാകിസ്താനിലേക്കോ ബംഗ്ലാദേശിലേക്കോ പോകണം: വസീം റിസ്വി

ഫാസിയാബാദ്: രാമക്ഷേത്രത്തെ എതിര്‍ക്കുന്ന മുസ്ലിങ്ങളെല്ലാം ഇന്ത്യ വിട്ട് പാകിസ്താനിലേക്കോ ബംഗ്ലാദേശിലേക്കോ പോകണമെന്ന് ഉത്തര്‍ പ്രദേശ് ശിയാ വഖഫ് ബോര്‍ഡിന്റെ ചെയര്‍മാന്‍ വസീം റിസ്വി. രാജ്യത്തെ മതേതരവാദികളൊന്നും അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തെ എതിര്‍ത്തിട്ടില്ലെന്ന് അദ്ദേഹം മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കരുതെന്നും ബാബരി മസ്ജിദ് പുനര്‍ നിര്‍മിക്കണമെന്നും ആഗ്രഹിക്കുന്നവര്‍ പാകിസ്ഥാനാനിലേക്കോ ബംഗ്ലാദേശിലേക്കോ പോകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം അയോധ്യയിലെത്തിയ അദ്ദേഹം മാദ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ഇവിടുത്തെ തര്‍ക്ക ഭൂമിയില്‍ പ്രാര്‍ത്ഥന നടത്തിയ അദ്ദേഹം രാമ ജന്മഭൂമി മുഖ്യപുരോഹിതന്‍ ആചാര്യ സത്യേന്ദ്ര ദാസിനെ സന്ദര്‍ശിക്കുകയും ചെയ്തു. തീവ്രവാദികളായ മുസ്ലിങ്ങള്‍ക്ക് ഇന്ത്യയില്‍ സ്ഥാനമില്ലെന്നും അദ്ദേഹം പറഞ്ഞു. അയോധ്യ ഹിന്ദു മതവിശ്വാസികളുടെ വിശുദ്ധ സ്ഥലമാണ്. ഇവിടെ മുസ്ലിം പള്ളി സ്ഥാപിക്കണമെന്ന് വാശിപിടിക്കരുത്. അങ്ങനെ ആഗ്രഹിക്കുന്നവര്‍ ഐസിസില്‍ ചേരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം, റിസ്വിയുടെ പ്രസ്താവനയ്‌ക്കെതിരെ എതിര്‍പ്പുമായി വഖഫ് ബോര്‍ഡിലെ പുരോഹിതര്‍ രംഗത്തെത്തിയിട്ടുണ്ട്. അയോധ്യയിലെ അന്തരീക്ഷത്തില്‍ വര്‍ഗീയത പടര്‍ത്താന്‍ ശ്രമിച്ച റിസ്വിയെ അറസ്റ്റ് ചെയ്യണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button