ലക്നൗ•വാഹാഭ്യർഥന നിരസിച്ചതിന് എഞ്ചിനീയർ യുവാവ് ബന്ധുവായ പെൺകുട്ടിയെ കഴുത്ത് ഞെരിച്ച് കൊന്നു ശേഷം ശരീരം പെട്രോളൊഴിച്ച് കത്തിച്ചു. യു.പിയിലെ ബുലന്ത്ഷാഷിറിലാണ് സംഭവം. ശീലു(23)ആണ് മരണപ്പെട്ടത്. അങ്കിത് വ്യാഴാഴ്ച ശീലുവിന്റെ വീട്ടിൽ എത്തി ശീലുവിനെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നതായി അറിയിച്ചിരുന്നു. എന്നാൽ ഇതിനു ശീലു തയ്യാറായിരുന്നില്ല.
ഇത് അറിഞ്ഞ അങ്കിത് പ്രതികാരം ചെയ്യുന്നതിനായി ശീലുവിന്റെ വീട്ടിലേക്ക് കടന്നുകയറുകയായിരുന്നു. വീട്ടിൽ ശീലവും ബന്ധുവായ മറ്റൊരു പെൺകുട്ടിയുമായിരുന്നു ഉണ്ടായിരുന്നത്. അങ്കിത് ശീലുവിനെ മോട്ടോർ സൈക്കിളിന്റെ ക്ലച് വൊയര്‍ ഉപയോഗിച്ച് കഴുത്തു മുറുക്കി കൊലപ്പെടുത്തിയ ശേഷം ശരീരം പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നുവെന്ന് സംഭവം കണ്ടുനിന്ന ശിവാനി പോലീസിനോട് പറഞ്ഞു.ഇയാളെ ഉടനടി പോലീസ് അറസ്റ് ചെയ്തു. അങ്കിത് പോലീസിനോട് കുറ്റം സമ്മതിച്ചിട്ടുണ്ട്
Post Your Comments