Latest NewsNewsIndia

ബലാത്സംഗ കേസില്‍ കോണ്‍ഗ്രസ് എംഎല്‍എ അറസ്റ്റില്‍

ബലാത്സംഗ കേസില്‍ കോണ്‍ഗ്രസ് എംഎല്‍എയെ പോലീസ് അറസ്റ്റ് ചെയ്തു. ബലാത്സംഗ ഇരയുടെ പരാതിയില്‍ മധ്യപ്രദേശ്‌ കോണ്‍ഗ്രസ് എംഎല്‍എ ഹൈമന്ത് കതാരെയാണ് പോലീസ് പിടിയിലായത്. ഇയാള്‍ക്കൊപ്പം ഗുണ എംപി ജ്യോതിരാദിത്യ സ്‌കിന്തിയയെയും പോലീസ് അറസ്റ്റ് ചെയ്തു.

എംഎല്‍എയുടെ ഫോണ്‍ രേഖകള്‍ പരിശോധിച്ചതാണ് ഇയാള്‍ കുടുങ്ങാന്‍ കാരണമായത്. അതേസമയം ഇരയും ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. എംഎല്‍എയെ ഭീഷണിപ്പെടുത്തിയതിന് വനിത പോലീസിന് ലഭിച്ച പരാതിയിലാണ് ബലാത്സംഗ ഇരയെയും പോലീസ് കസ്റ്റഡിയില്‍ എടുത്തത്.

എംഎല്‍എയുടെ ഫോണ്‍ പിടിച്ചെടുക്കയും തുടര്‍ന്ന് നടന്ന പരിശോധനയിലുമാണ് ഇരുവരും തമ്മിവലുള്ള ബന്ധം പോലീസിന് മനസിലായത്.

എംഎല്‍എ തന്നെ പലപ്രാവശ്യം പീഡിപ്പിച്ചു. ഓടുന്ന കാറിലും താന്‍ പീഡിപ്പിക്കപ്പെട്ടു. എന്നാല്‍ ഒരു വനിത പോലീസ് കള്ളക്കേസില്‍ തന്നെ കുടുക്കിയെന്‌നും ഇര പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button