Latest NewsNewsIndia

യാത്രക്കാര്‍ക്ക് തിരിച്ചടിയുമായി ഗള്‍ഫിലെ ഏറ്റവും വലിയ എയര്‍ലൈന്‍ കമ്പനി

ഗള്‍ഫിലെ ഏറ്റവും വലിയ എയര്‍ലൈന്‍സായ എത്തിഹാദ് ചില രാജ്യങ്ങളിലേക്കുള്ള യാത്രക്കാരുടെ ബാഗേജ് അലവന്‍സ് വെട്ടിക്കുറച്ചു. യുകെയില്‍നിന്ന് ഇന്ത്യയിലേക്കും പാക്കിസ്ഥാനിലേക്കും ബംഗ്ലാദേശിലേക്കുമുള്ള യാത്രക്കാര്‍ക്ക് 30 കിലോയാണ് പരമാവധി ബാഗേജ് അലവന്‍സ്. നേരത്തേ 46 കിലോവരെ കൊണ്ടുപോകാമായിരുന്ന സ്ഥാനത്തണത്. ഫ്ളെക്സ് ടിക്കറ്റാണെങ്കില്‍ 35 കിലോവരെ കൊണ്ടുപോകാം. യാത്രക്കാരെ ഊറ്റുന്ന ടിക്കറ്റ് നിരക്കാണ് ഫ്ളെക്സ് ടിക്കറ്റുളുടേത്. ഫെബ്രുവരി നാലിന് മുംബൈയിലേക്കുള്ള ഇക്കോണമി നിരക്ക് 400 പൗണ്ടാണെങ്കില്‍, ഫ്ളെക്സി നിരക്ക് 910 പൗണ്ടാണ്.

ആഫ്രിക്കയിലെ പ്രധാന നഗരങ്ങളായ ജോഹന്നാസ്ബര്‍ഗ്, ലാഗോസ്, നെയ്റോബി തുടങ്ങിയ നഗരങ്ങളിലേക്കുള്ള യാത്രക്കാരുടെ ബാഗേജ് അലവന്‍സ് 46 കിലോയില്‍നിന്ന് 23 കിലോയായാണ് വെട്ടിക്കുറച്ചിട്ടുള്ളത്. ഇതില്‍കൂടുതല്‍ ലഗേജ് കൊണ്ടുപോയാല്‍ 1280 ഡോളര്‍വരെ അധികമായി നല്‍കണം. അത് വിമാനത്താവളത്തില്‍ അടയ്ക്കേണ്ടിവന്നാല്‍, 25 ശതമാനം തുക അധികവും നല്‍കണം. ആഫ്രിക്കയിലെ വിവിധ വിമാനത്താവളങ്ങളിലേക്കും ഇന്ത്യന്‍ യാത്രക്കാര്‍ക്കുമാണ് ഇതിന്റെ പ്രത്യാഘാതം നേരിടേണ്ടിവരുന്നത്.

നേരത്തെ 46 കിലോ വരെ ബാഗേജ് കൊണ്ടുപോകാമായിരുന്ന സ്ഥാനത്താണ് ഇപ്പോഴത്തെ വെട്ടിക്കുറയ്ക്കല്‍. ബിസിനസ് ക്ലാസ്, ഫസ്റ്റ് ക്ലാസ് ടിക്കറ്റുകള്‍ക്കും ബാഗേജ് അലവന്‍സ് കുറച്ചിട്ടുണ്ട്. മുമ്പ് 64 കിലോ വരെ കൊണ്ടുപോകാമായിരുന്നുവെങ്കില്‍, ഇപ്പോള്‍ ബിസിനസ് ക്ലാസിന് 40 കിലോയും ഫസ്റ്റ്് ക്ലാസിന് 50 കിലോയുമായും വെട്ടിക്കുറച്ചു. എയര്‍ബസ് എ380 ജെറ്റിലെ അപ്പര്‍ഡെക്കില്‍ യാത്ര ചെയ്യുന്നവര്‍ക്ക് നിലവില്‍ കൊണ്ടുപോകാവുന്ന 128 കിലോ ഇനിയും കൊണ്ടുപോകാനാകും. എമിറേറ്റ്സ് 2016-ല്‍ത്തന്നെ ബാഗേജ് അലവന്‍സ് വെട്ടിക്കുറച്ചിരുന്നു. ഇക്കോണമി യാത്രക്കാര്‍ക്ക് 30 കിലോയില്‍നിന്ന് 20 കിലോയായാണ് വെട്ടിക്കുറച്ചത്. ഖത്തര്‍ എയര്‍വേയ്സ് എല്ലാ യാത്രക്കാര്‍ക്കും 30 കിലോ ബാഗേജ് അനുവദിക്കുന്നുണ്ട്.

എന്നാല്‍, ഇതില്‍ ചില ഇളവുകളുണ്ട്. ഇക്കോണമി ടിക്കറ്റ് യാത്രക്കാരുടെ ലഗേജ് അലവന്‍സാണ് വെട്ടിക്കുറച്ചത്. സേവര്‍, ക്ലാസിക് ടിക്കറ്റുകള്‍ക്ക് 30 കിലോ വരെ ബാഗേജ് അലവന്‍സുണ്ട്. ഇക്കോണമി ഫ്ളെക്സ് ടിക്കറ്റുകാര്‍ക്ക് 40 കിലോ വരെ കൊണ്ടുപോകാന്‍ അനുവാദദമുണ്ട്. എന്നാല്‍, ആഫ്രിക്കയില്‍നിന്നാരംഭിക്കുന്ന യാത്രകളില്‍, ഇ്ക്കോണമി യാത്രക്കാര്‍ക്കും 40 കിലോ വരെ കൊണ്ടുപോകാനാകുമെന്നതാണ് വിചിത്രമായ കാര്യം. മറ്റ് വിമാനക്കമ്പനികള്‍ക്ക് അനുസൃതമായി ബാഗേജ് അലവന്‍സ് കുറയ്ക്കുക മാത്രമാണ് ചെയ്തതെന്ന് എത്തിഹാദിന്റെ വക്താവ് പറഞ്ഞു. അലിറ്റാലിയ, എയര്‍ ബെര്‍ലിന്‍ പോലുള്ള നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന വിമാനക്കമ്ബനികളില്‍ മുതല്‍മുടക്കി എത്തിഹാദ് ഇപ്പോള്‍ത്തന്നെ സാമ്ബത്തിക പ്രതിസന്ധിയിലാണ്. പുതിയ തീരുമാനം യാത്രക്കാരുടെ എണ്ണത്തിലും കുറവുവരുത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button