ന്യൂ ഡൽഹി ; സുപ്രീം കോടതിയിലെ പ്രശ്നങ്ങൾ തീർക്കാൻ ഇനിമുതൽ പുതിയ സംവിധാനം. കേസുകള്‍ വിഭജിക്കുന്നതിനുള്ള റോസ്റ്റര്‍ സംവിധാനത്തിന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര രൂപം നൽകി. ഇതോടെ ചീഫ് ജസ്റ്റിസിനെതിരെ പരസ്യ പ്രതിഷേധം നടത്തിയ ജഡ്ജിമാര്‍ ഉന്നയിച്ച ഒരു പ്രശ്നമാണ് പരിഹരിക്കപ്പെടുന്നത്.ഫെബ്രുവരി അഞ്ച് മുതല്‍ പുതിയ സംവിധാന പ്രകാരമായിരിക്കും സുപ്രീം കോടതിയിലെ കേസുകള്‍ അനുവദിക്കുക.
റോസ്റ്റർ സംവിധാന പ്രകാരം എല്ലാ പൊതു താൽപര്യ ഹർജികള്‍, ഭരണഘടനാ പദവികള്‍ സംബന്ധിച്ച കേസുകളും ഇനിമുതൽ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പരിഗണിക്കും. തൊഴില്‍, നഷ്ടപരിഹാരം, ക്രിമിനല്‍, ഭൂമി സംബന്ധമായ കേസുകള്‍ ജസ്റ്റിസ് ചെലമേശ്വറിന്റെ ബെഞ്ചും,ആദായ നികുതി, കോടതിയലക്ഷ്യം, വ്യക്തിനിയമ കേസുകള്‍ തുടങ്ങിയവ ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിയുടെ ബെഞ്ചും,സാമൂഹ്യനീതി, പരിസ്ഥിതി, ഭൂമി ഏറ്റെടുക്കല്‍ സംബന്ധമായ കേസുകള്‍ ജസ്റ്റിസ് മദന്‍ ലോകൂറിന്റെ ബെഞ്ചും,കുടുംബ നിയമം, സര്‍വീസ് വിഷയങ്ങള്‍, മത സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ തുടങ്ങിയവ ജസ്റ്റിസ് കുര്യന്‍ ജോസഫിന്റെ ബെഞ്ചും,ക്രിമിനല്‍ കേസുകള്‍ ജസറ്റിസ് അരുണ്‍ മിശ്രയുടെ ബെഞ്ചും ഇനി മുതൽ പരിഗണിക്കും.
Read also ;
Post Your Comments