Latest NewsNewsLife Style

ഇവയാണ് കുഞ്ഞുങ്ങളുടെ ഉറക്ക പ്രശ്നങ്ങൾക്കുള്ള പരിഹാരങ്ങൾ

ദുഃസ്വപ്നങ്ങളും (നൈറ്റ്മേർ), രാത്രി ഭീതികളും (നൈറ്റ് ടെറർ) ആണ് കുട്ടികളുടെ ഉറക്കം കെടുത്തുന്ന രണ്ടു വില്ലന്മാർ. കൺമുന്നിൽ കണ്ട പേടിപ്പെടുത്തുന്ന കാര്യങ്ങളുടെ ഓർമകളോ ഇരുട്ടിനോടുള്ള പേടിയോ ആകാം കുട്ടിയുടെ ഉറക്കം കെടുത്തുന്നത്. നൈറ്റ് ടെറർ കുട്ടി ഓർത്തിരിക്കാറില്ല. പക്ഷേ, ദുഃസ്വപ്നങ്ങൾ അടുത്ത ദിവസവും മനസ്സിൽ നിൽക്കും.

ഭീകരസ്വപ്നങ്ങൾ കുട്ടികളെയും രക്ഷിതാക്കളെയും ഒരു പോലെ വിഷമിപ്പിക്കും. അലറിക്കരഞ്ഞ് ഉണർന്ന കുട്ടി അസ്വസ്ഥനാകും. കണ്ണുമിഴിച്ച് ഭയന്നു കിടക്കും. ചിലർ എണീറ്റിരുന്ന് കരയും. കണ്ണുകൾ തുറന്നാലും സ്വപ്നം വിട്ട് ഉണര‍്‍ന്നിട്ടുണ്ടാകില്ല. പല തവണ കുലുക്കി വിളിച്ചാലേ കുട്ടിയെ ഉണർത്താൻ സാധിക്കൂ.

പേക്കിനാവുകൾ ഉറക്കിത്തിനിടയിൽ വന്നുപോകുന്നത് രക്ഷിതാക്കൾക്ക് തന്നെ നിരീക്ഷിച്ച് മനസ്സിലാക്കാവുന്നതേയുള്ളൂ. കൺപോളയ്ക്കുള്ളിലൂടെ കൃഷ്ണമണി വേഗത്തിൽ അനങ്ങും. ഉറക്കത്തിൽ കരയുകയോ അരുത്, വേണ്ട, എനിക്ക് പേടിയാ എന്നൊക്കെ പറയുകയോ ചെയ്യും.

read also: നല്ല ഉറക്കം കിട്ടാന്‍ ഈ ജ്യൂസ് മാത്രം കുടിച്ചാല്‍ മതി

ഗാഢനിദ്രയിലേക്കു കടക്കുന്നതിനു മുമ്പുള്ള സമയത്താണ് പേടികൾ അലട്ടുക. ഉറങ്ങിയ ശേഷമുള്ള ഏതാണ്ട് നാലു മ ണിക്കൂറിനുള്ളിൽ. മിക്കപ്പോഴും ഉണർന്നാൽ അൽപ സമത്തിനകം തനിയേ കുട്ടി ഉറങ്ങിക്കോളും.

ഉറങ്ങുന്നതിനു മുമ്പ് നല്ല കഥകളോ പോസിറ്റീവ് കാര്യങ്ങളോ പറഞ്ഞുകൊടുക്കാം. നിറയേ താമരപ്പൂക്കൾ നിറഞ്ഞുനിൽക്കുന്ന പുഴയുടെ തീരത്ത് മരങ്ങൾ തണൽ വിടർത്തിയ സുന്ദര നാടുണ്ടായിരുന്നു എന്നു കഥ പറയാം. ഈ കാഴ്ചകൾ മനസ്സിൽ കണ്ടുറങ്ങുമ്പോൾ പതിയെ പേടി സ്വപ്നങ്ങളൾ അകന്നു കൊള്ളും.

കുട്ടിക്ക് എന്തിനോടെങ്കിലും ഭയമുണ്ടെങ്കിൽ അത് മാറ്റിയെ ടുക്കണം. കടലിനോട് പേടിയാണെങ്കിൽ ഇടയ്ക്കിടെ ബീച്ചിൽ കൊണ്ടുപോകാം. നിങ്ങളുടെ കാലിൽ കുട്ടിയെ നിർത്തി രണ്ടു കൈയിലും പിടിച്ച് മെല്ലെ തിരയിൽ ഇറങ്ങണം. അപകടമോ പേടിപ്പെടുത്തുന്ന കാഴ്ചകളോ കണ്ടിട്ടുണ്ടെങ്കിൽ അവ മെല്ലെ മനസ്സിൽ നിന്നു മായ്ചുകളയാൻ നല്ല കാഴ്ചകൾ മനസ്സിൽ നിറയ്ക്കുക.

പേടിസ്വപ്നം കണ്ട് കുട്ടി ഉണർന്നാൽ, ‘മോൻ എന്തുകണ്ടാ പേടിച്ചേ?’ എന്നു ചോദിക്കാതെ ശ്രദ്ധ മാറ്റുന്ന തരത്തിൽ സംസാരിക്കുക. വീണ്ടും ഉറക്കും മുമ്പ് ബാത്റൂമിലോ മറ്റോ കൊണ്ടുപോകുന്നത് നല്ലതാണ്. ബോധപൂർവമായ ഒരു പ്രവൃത്തിക്കു ശേഷം വീണ്ടും ഉറങ്ങുമ്പോൾ പേടി പൂർണമായി മാറിയിട്ടുണ്ടാകും.

മൂന്നുമുതൽ പത്ത് വയസ്സുവരെയുള്ള കുട്ടികളില്‍ ഇത്തരം പ്രശ്നങ്ങൾ സാധാരണയായി കാണാറുണ്ട്. സ്ഥിരമായി ദുഃസ്വപ്നങ്ങൾ അസ്വസ്ഥരാക്കുന്നുവെങ്കിൽ ഡോക്ടറുടെ നിർദേശം തേടണം. കൗൺസലിങ്ങിലൂടെ മാറ്റി എടുക്കാം.

മൂക്കടപ്പും ജലദോഷവുമുള്ളപ്പോൾ കുട്ടികൾ വാ തുറന്നുറങ്ങുന്നതു കണ്ടിട്ടിട്ടില്ലേ? ശരിയായി ശ്വാസം എടുക്കാൻ കഴിയാത്തതാണിതിനു കാരണം. ശ്വാസം കിട്ടാതെ ഇവർ ഉറക്കത്തിൽ നിന്ന് ഇടയ്ക്ക് ഞെട്ടിയുണരുകയും. സമാനമായ അ വസ്ഥ തന്നെയാണ് ശ്വസന പ്രശ്നങ്ങളുള്ള കുട്ടികൾക്കും ഉണ്ടാകുന്നത്.

വാ തുറന്ന് ഉറങ്ങുക, കൂർക്കം വലിക്കുക, ശ്വാസം എടുക്കുന്നത് ഇടയ്ക്കിടെ നിർത്തുക, തൊണ്ടയിൽ എന്തോ തടഞ്ഞതുപോലെ ചുമച്ചുകൊണ്ട് എഴുന്നേൽക്കുക, തല പല ദിശയിൽ വച്ചുറങ്ങുക ഇവയാണ് ലക്ഷണങ്ങൾ.

തൊണ്ടയിലെ തടസ്സങ്ങൾ ശ്വാസഗതിയെ ബാധിക്കുകയും അതുവഴി ഉറക്കം നഷ്ടപ്പെടുകയും ചെയ്യുന്ന ഒബ്സ്ട്രക്റ്റീവ് സ്ലീപ് അപ്നിയ എന്ന അവസ്ഥയാണിത്.

ടോൺസിൽസിനും മൂക്കിന് തൊട്ടുപിന്നിലായുള്ള അഡിനോയിഡ് ഗ്രന്ഥിക്കും വീക്കമുള്ള കുട്ടികളിലാണ് ഈ ഉറക്കപ്രശ്നം കണ്ടുവരുന്നത്. അലർജിക് റൈനിറ്റിസ് പോലുള്ള അ ലർജി രോഗങ്ങളുള്ളവരിലും ഈ പ്രശ്നം കാണാറുണ്ട്. സ്ലീപ് അപ്നിയയുടെ കാരണം കണ്ടെത്തി ചികിത്സിക്കുക. അപ്പോൾ ഉറക്കവും തിരികെയത്തും.

തണുത്ത വെള്ളത്തിലെ വൈകിയുള്ള കുളിയും തണുത്ത ഭക്ഷണങ്ങളും ഫാൻ നല്ല സ്പീഡിലിട്ട് ഉറങ്ങുന്നതും അലർജി കൂട്ടാം. രാത്രിസമയത്ത് ശരീരത്തിലെ എല്ലാ പേശികളും അയയും. അപ്പോൾ ശ്വാസനാളത്തിന്റെ ഭാഗത്തെ പേശികൾക്കും അയവ് സംഭവിച്ച് ശ്വസനത്തെ ബാധിക്കാം. അമിതഭാരമുള്ള കുട്ടികളിലാണ് അപ്പർ എയർവേ റെസിസ്റ്റൻസ് സിൻഡ്രോം എന്ന ഈ പ്രശ്നം കൂടുതലായും കാണുന്നത്.

കുട്ടിയുടെ പകൽ സമയത്തെ ഉറക്കം നിരീക്ഷിച്ചാൽ ശ്വസനഗതി മനസ്സിലാക്കാം. ഉറങ്ങാൻ കിടക്കുമ്പോൾ വേഗത്തിലാകും കുട്ടികൾ ശ്വസിക്കുക. ഉറങ്ങിക്കഴിഞ്ഞാൽ വേഗം കുറഞ്ഞ് താളത്തിലാകും. ശ്വസനപ്രശ്നമുള്ളവർ ഇടയ്ക്ക് നിർത്തി കുറച്ചു സെക്കൻഡിനുശേഷം വീണ്ടും ശ്വാസമെടുക്കും.

മൂന്നു മുതൽ പത്തു വയസ്സുള്ള കുട്ടികളിൽ ഈ പ്രശ്നങ്ങൾ കാണാറുണ്ടെങ്കിലും ഇത് കൂടുതൽ കണ്ടുവരുന്നത് ആറു മുതൽ പത്തു വയസ്സുവരെ ഉള്ളവരിലാണ്. തുടർച്ചയായി രാത്രി ശ്വാസം മുട്ടലുണ്ടെങ്കിലും കൂർക്കംവലി പതിവാണെങ്കിലും ഡോക്ടറെ കാണണം. തലച്ചോറിലേക്കുള്ള ഓക്സിജൻ തടസ്സപ്പെട്ട് കുട്ടിക്ക് മറ്റു പ്രശ്നങ്ങൾ ഉണ്ടായേക്കാം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button