Latest NewsInternational

മന്ത്രിയും ഭാര്യയും വെടിയേറ്റ് മരിച്ചു

കറാച്ചി: മന്ത്രിയും ഭാര്യയും വെടിയേറ്റ് മരിച്ചു . പാകിസ്താന്‍ പീപ്പിള്‍സ് പാര്‍ട്ടിയുടെ മന്ത്രി മിര്‍ ഹസര്‍ഖാന്‍ ബിജറാനിയെയും പത്രപ്രവർത്തകയായ ഭാര്യ ഫാരിഹ റസാഖിനെയുമാണ് വീട്ടിലെ മുറിയില്‍ വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മുറി അകത്ത് നിന്ന് പൂട്ടിയ നിലയിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ലെന്നും ഹസര്‍ഖാന്റെ മരണം പാര്‍ട്ടിക്ക് കനത്ത ആഘാതമാണെന്നും സിന്ധ് അസംബ്ലി ഡെപ്യൂട്ടി സ്പീക്കര്‍ സൊഹെയില്‍ അന്‍വര്‍ സിയാല്‍ പറഞ്ഞു.

Read also ;വാട്ടർ ഹീറ്റർ പൊട്ടിത്തെറിച്ച് അമ്മയ്ക്കും കുഞ്ഞിനും ഗുരുതരപരിക്ക്

shortlink

Related Articles

Post Your Comments

Related Articles


Back to top button