അബുദാബി : അബുദാബിയിലെ ഇന്ത്യയുടെ സാമൂഹ്യ-സാംസ്‌ക്കാരിക കേന്ദ്രത്തില്‍ മഹാത്മാ ഗാന്ധിയുടെ പ്രതിമ സ്ഥാപിച്ചു. വിവിധ സാമൂഹിക സാംസ്‌കാരിക നേതാക്കളുടെ സാന്നിധ്യത്തില്‍ യു.എ.ഇയിലെ ഇന്ത്യന്‍ അംബാസിഡര്‍ നവദീപ് സിംഗ് സൂരിയാണ് ചടങ്ങ് നിര്‍വഹിച്ചത്. വൈഷ്ണവ് ജാന്‍ തൂ തേരെ കഹിയ എന്ന പ്രാര്‍ത്ഥന ഗാനത്തിന്റെ പശ്ചാത്തലത്തിലാണ് ഗാന്ധി പ്രതിമ സ്ഥാപിച്ചത്.
മൂന്നടി ഉയരമുള്ള ഈ പ്രതിമയുടെ ഭാരം 60 കിലോയാണ്. ചിത്രന്‍ കുഞ്ഞിമംഗലമാണ് ഈ പ്രതിമയുടെ ശില്‍പ്പി. അദ്ദേഹത്തെ ചടങ്ങില്‍ ആദരിച്ചു.
ഇന്ത്യന്‍ എംബസി ചടങ്ങുകള്‍ക്ക് പൂര്‍ണ പിന്തുണ നല്‍കി.
Post Your Comments