ന്യൂഡല്‍ഹി : ലോകത്തിലെ ആദ്യത്തെ സൂപ്പര്‍ സോണിക്ക് മിസൈലായ ബ്രഹ്മോസിന്റെ ദൂരപരിധി വര്‍ദ്ധിപ്പിക്കാനൊരുങ്ങി ഇന്ത്യ.290 കിലോമീറ്റര്‍ ഉള്ള നിലവിലെ ദൂരപരിധി 800 കിലോമീറ്ററായി വര്‍ദ്ധിപ്പിക്കാനാണ് പ്രതിരോധ വകുപ്പിന്റെ തീരുമാനം.
എന്നാല്‍ ബ്രഹ്മോസിന്റെ ദൂരപരിധി വര്‍ദ്ധിപ്പിക്കാനുള്ള ഇന്ത്യയുടെ തീരുമാനം ചൈനയെ മുന്‍ നിര്‍ത്തിയാണെന്നും,ഇന്ത്യ ഈ നീക്കത്തില്‍ നിന്നും പിന്മാറണമെന്നുമാണ് ചൈനീസ് സര്‍ക്കാരിന്റെ ആവശ്യം. ഈ ആവശ്യം മുന്‍ നിര്‍ത്തി ചൈനീസ് മാദ്ധ്യമങ്ങള്‍ ലേഖനങ്ങളും എഴുതുന്നുണ്ട്.അഗ്നി 5 ന്റെ പതിപ്പിനു പുറകേ ബ്രഹ്മോസിന്റെ ദൂരപരിധി കൂടി വര്‍ദ്ധിപ്പിക്കാനുള്ള ഇന്ത്യയുടെ നീക്കം അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്തില്ലെന്നാണ് ചൈനയുടെ വാദം.
റഷ്യയുമായി ചേര്‍ന്ന് നിര്‍മ്മിക്കുന്ന ബ്രഹ്മോസിന്റെ ദൂരപരിധി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞ വര്‍ഷം തന്നെ ഇന്ത്യ തീരുമാനിച്ചിരുന്നു.മാത്രമല്ല ബ്രഹ്മോസ് റെജ്മെന്റ് രൂപീകരിക്കുന്നതിനുള്ള പദ്ധതി തുകയായി 4,300 കോടി രൂപയും വകയിരുത്തിയിരുന്നു.
നിലവില്‍ 3600 കിലോമീറ്റര്‍ വേഗമാണ് സൂപ്പര്‍ സോണിക്ക് ബ്രഹ്മോസ് മിസൈലിനുള്ളത്.കരയില്‍ നിന്നും,കപ്പലില്‍ നിന്നും തൊടുക്കാവുന്ന 290 കിലോമീറ്റര്‍ ദൂര പരിധിയുള്ള ബ്രഹ്മോസ് മിസൈലിന്റെ വിവിധ പതിപ്പുകളാണ് ഇപ്പോള്‍ ഇന്ത്യക്ക് സ്വന്തമായുള്ളത്.
ഈ വര്‍ഷത്തോടെ ദൂരപരിധി 450 കിലോമീറ്ററായി വര്‍ദ്ധിപ്പിക്കാനും അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ 800 കിലോമീറ്റര്‍ ദൂരപരിധിയില്‍ എത്താന്‍ കഴിയും വിധം ബ്രഹ്മോസിന്റെ വിപുലപ്പെടുത്താനുമാണ് ഇന്ത്യയുടെ നീക്കം.
ബ്രഹ്മോസിനെക്കാള്‍ റേഞ്ചുള്ള ബാലസ്റ്റിക് മിസൈലുകള്‍ ഇന്ത്യക്കുണ്ട്. എന്നാല്‍ ബാലിസ്റ്റിക് മിസൈലുകളെ അപേക്ഷിച്ച് ബ്രഹ്മോസിനുള്ള കൃത്യതയും,സൂക്ഷ്മതയുമാണ് ദീര്‍ഘദൂര ബ്രഹ്മോസ് മിസൈല്‍ നിര്‍മിക്കാന്‍ ഇന്ത്യയെ പ്രേരിപ്പിക്കുന്നത്.
ബ്രഹ്മോസ് ക്രൂസ് മിസൈലുകള്‍ക്ക് സൂക്ഷ്മമായ ലക്ഷ്യത്തെപ്പോലും കൃത്യമായി കൃത്യമായി തകര്‍ക്കാന്‍ സാധിക്കും. അതീവ സുരക്ഷ ഏര്‍പ്പെടുത്തിയ മേഖലയിലും ബ്രഹ്മോസിന് ലക്ഷ്യം പിഴയ്ക്കില്ല.
ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ബ്രഹ്മോസ് സൂപ്പര്‍സോണിക് മിസൈല്‍ വിന്യസിക്കാന്‍ കേന്ദ്രം അനുമതി നല്‍കിയിരുന്നു . 300 കിലോമീറ്റര്‍ ദൂരപരിധിയിലുള്ള ലക്ഷ്യങ്ങള്‍ ഭേദിക്കാന്‍ കഴിവുള്ള 100 ബ്രഹ്മോസ് മിസൈലുകള്‍ കിഴക്കന്‍ മേഖലയില്‍ വിന്യസിക്കാനാണ് കേന്ദ്രം അനുമതി അനുമതി നല്‍കിയിരുന്നത്.
ഇക്കാര്യം ആരോപിച്ച് ചൈന മുന്‍പ് ഇന്ത്യയ്ക്കെതിര ശക്തമായ മുന്നറിയിപ്പ് നല്‍കിയിരുന്നു.എന്നാല്‍ ബ്രഹ്മോസിന്റെ ദൂരപരിധി കൂട്ടാനുള്ള നീക്കത്തില്‍ നിന്നും പിന്നോട്ടില്ലെന്ന് തന്നെയാണ് ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ തീരുമാനം.
Post Your Comments