ന്യൂഡല്‍ഹി: സിബിഐ അറസ്റ്റു ചെയ്ത ബിഎസ്‌എഫ് ജവാന്‍ ജിബു ഡി. മാത്യുവിന്റെ കയ്യില്‍ നിന്നു പിടിച്ചെടുത്ത 45 ലക്ഷം രൂപ കള്ളക്കടത്ത് പണം. ഇയാളിൽ നിന്ന് പിടിച്ചെടുത്തത് ഇന്ത്യ- ബംഗ്ലാദേശ് . അതിര്‍ത്തിയിലെ കള്ളക്കടത്തുകാരില്‍ നിന്നാണ് ജവാനു ലഭിച്ചതെന്നു സിബിഐ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മലയാളിയായ ബിഎസ്‌എഫ് ഉദ്യോഗസ്ഥന്‍ 47 ലക്ഷം രൂപയുമായി ആലപ്പുഴയില്‍ പിടിയിലായിരുന്നു. പത്തനംതിട്ട സ്വദേശി ജിബു മാത്യുവാണ് സിബിഐയുടെ പിടിയിലായത്.
കൊച്ചിയില്‍നിന്നുള്ള സി.ബി.ഐ.സംഘമാണ് ട്രെയിനില്‍ സഞ്ചരിക്കുകയായിരുന്ന ജിബു മാത്യുവിനെ പിടികൂടിയത്. ആലപ്പുഴ റെയില്‍വേ സ്റ്റേഷനിലെത്തിയപ്പോഴാണു ബിഎസ്‌എഫ് കമാന്‍ഡറായ ജിബു ഡി.മാത്യുവിനെ ട്രെയിനില്‍നിന്നിറക്കി കസ്റ്റഡിയിലെടുത്തത്. ട്രോളി ബാഗിലുണ്ടായിരുന്ന പ്ലാസ്റ്റിക് കവറിലാണ് പ്രതി പണം സൂക്ഷിച്ചിരുന്നത്. അതിര്‍ത്തിയില്‍ കള്ളക്കടത്തുകാര്‍ക്കു സഹായങ്ങള്‍ ചെയ്തതിലൂടെ ലഭിച്ചതാണ് ഇത്രയും തുകയെന്നും ചോദ്യം ചെയ്യലില്‍ പുറത്തുവന്നിട്ടുണ്ട്.
Post Your Comments