തിരുവനന്തപുരം: കറുത്ത സ്റ്റിക്കറുകള്‍ ഉള്‍പ്പടെ അടയാളങ്ങള്‍ വീടുകളില്‍ പതിപ്പിക്കുന്നുവെന്നും കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘത്തില്‍പ്പെട്ടവരാണ് ഇതിന് പിന്നിലെന്നുമുള്ള പ്രചരണം അടിസ്ഥാന രഹിതമെന്നു സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. പല വീടുകളിലും കറുത്ത സ്റ്റിക്കര്‍ പതിച്ച നിലയില്‍ കണ്ടെത്തിയത് പരിഭ്രാന്തി പരത്തിയിരുന്നു. കുട്ടികളെ തട്ടികൊണ്ടു പോകുന്ന സംഘമാണ് ഇത്തരത്തില്‍ അടയാളങ്ങള്‍ രേഖപെടുത്തുന്നതെന്നാണ് വാര്‍ത്ത പ്രചരിക്കുന്നത്.
തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള പ്രചരണങ്ങള്‍ അവസാനിപ്പിക്കുന്നതിന് പൊതുജനങ്ങള്‍ സഹകരിക്കണമെന്നും സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലുള്ള പ്രചാരണം അവസാനിപ്പിക്കണമെന്നും സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ പറഞ്ഞു. ആളുകള്‍ ഭയപ്പെടുന്ന തരത്തില്‍ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരാണ് ഇതിനു പുറകിലെന്ന വസ്തുതയ്ക്ക് അടിസ്ഥാനമില്ലെന്നാണ് കണ്ടെത്തിയിട്ടുള്ളതെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ അറിയിച്ചു. ഇതോടെ ജനങ്ങള്‍ പരിഭ്രാന്തരായ അവസ്ഥയിലാണ് ഇപ്പോള്‍ ഉള്ളത്. ഉത്തരേന്ത്യയില്‍ നിന്നുള്ള സംഘമാണ് ഇതിന് പിന്നിലെന്നാണ് വ്യാപകമായി പ്രചരിക്കുന്നത്.
Post Your Comments