Latest NewsNewsLife StyleHealth & Fitness

നെറ്റ് അഡിക്ഷന്‍ ഉണ്ടോയെന്ന് അറിയാന്‍ ഈ ലക്ഷണങ്ങള്‍ തിരിച്ചറിയൂ

ഇന്റര്‍നെറ്റ് ലോകത്താണ് പുതിയ തലമുറ ജീവിയ്ക്കുന്നത്. നെറ്റ് അഡിക്ഷനാണ് പുതിയ തലമുറയ്‌ക്കെന്നാണ് പഴയ തലമുറയുടെ പരാതി. കുട്ടികളിലും കൗമാരക്കാരിലും പ്രത്യേകിച്ച് ആണ്‍കുട്ടികളിലും ആണ് ഇന്റര്‍നെറ്റ് ഉപയോഗം കൂടുതല്‍ കാണാറുള്ളത്.

നിങ്ങള്‍ക്ക് നെറ്റ് അഡിക്ഷന്‍ ഉണ്ടോയെന്ന് അറിയാന്‍ ഈ ലക്ഷണങ്ങള്‍ തിരിച്ചറിയൂ

ഇതിനു ആറു ലക്ഷണങ്ങള്‍ ആകും ഉണ്ടാകുക. പ്രധാനമായും ഭൂരിപക്ഷം സമയവും ഇന്റര്‍നെറ്റിനെക്കുറിച്ച് ആലോചിക്കുന്നതാണ്. നെറ്റില്‍ ചെലവാക്കുന്ന സമയം നിയന്ത്രിക്കാന്‍ പറ്റാതെ വരുന്നതും അതു കൂടാതെ, ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന സമയം ക്രമേണ കൂടി കൂടിവരുന്നതും ഇതിന്റെ മറ്റു ലക്ഷണങ്ങള്‍ ആണ്.

Read Also : മക്കയിൽ പോയി ഭാരത് ജോഡോ യാത്രയുടെ പ്ലക്കാർഡ് ഉയർത്തി, ജയിലിലിട്ട് സൗദി പോലീസ്, ഇരുട്ടറയിൽ ആയിരുന്നെന്ന് കോൺഗ്രസുകാരൻ

മാത്രമല്ല, നെറ്റ് കണക്ഷന്‍ ഇല്ലാതാകുന്ന സാഹചര്യങ്ങളില്‍ അമിതമായ ദേഷ്യം, ഉറക്കമില്ലായ്മ, തലവേദന, ശ്രദ്ധക്കുറവ്, തുടങ്ങിയവ അനുഭവപ്പെടുന്നു. ജീവിതത്തിലെ പ്രധാന കാര്യം ഇന്റര്‍നെറ്റാണ് എന്ന ചിന്ത ആണ് അടുത്തത്. അതിനായി യാത്ര, കളി, സുഹൃത്തുക്കള്‍ തുടങ്ങിയ മറ്റെല്ലാ വിനോദങ്ങളെയും ഉപേക്ഷിക്കുകയും ചെയ്യുന്നു. അവസാനമായി ദോഷകരമായ വിധത്തിലാണ് ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതെന്നു മനസ്സിലാക്കിയിട്ടും അത് തുടരുന്നതും സൈബര്‍ കോണ്‍ഡ്രിയയുടെ ലക്ഷണമാണ്.

ഇവയില്‍ ഏതെങ്കിലും മൂന്നെണ്ണം ഉണ്ടെങ്കില്‍ ഇന്റര്‍നെറ്റ് അഡിക്ഷന്‍ ഉണ്ടെന്നു മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഇതിന് ചികിത്സാസഹായം തേടണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button