
നോയിഡ: ഭാര്യയെ ഫോണിൽ വിളിച്ച് മുത്തലാക്ക് ചൊല്ലിയശേഷം യുവാവ് ഭാര്യാസഹോദരിയോടൊപ്പം ഒളിച്ചോടി. 37കാരനായ കാസിമാണ് കഴിഞ്ഞ പത്തുവർഷം തനിക്കൊപ്പം ജീവിച്ച ഭാര്യയെ തലാക്ക് പറഞ്ഞ ശേഷം ഭാര്യയുടെ സഹോദരിക്കൊപ്പം നാടുവിട്ടത്. ഡ്രൈവറായ കാസിം ഭാര്യ സമ്മനും മകൾക്കുമൊപ്പം ഹിന്തോൻ വിഹാറിലാണ് താമസിച്ചിരുന്നത്. ഇരുവരും 2007 ലാണ് വിവാഹിതരായത് കുറച്ചുനാൾ യുപിയിൽ താമസിച്ചുവെങ്കിലും പിന്നീട് ഹിന്തോൻ വിഹാറിലേക്ക് മാറുകയായിരുന്നു.
മരുമകനേയും ഇളയ മകളേയും കാണാതായതോടെ സമ്മന്റെ അച്ഛനായ ഹസൻ പോലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയിൽ ദാദ്രി പോലീസ് അന്വേഷനം ആരംഭിച്ചു. സമ്മന്റെ ഇളയ സഹോദരിയായ രുകായിയ കാസിമുമായ് വിവാഹം രജിസ്റ്റർ ചെയ്തതായാണ് വിവരം.
കാസിമുമായി അത്ര ബന്ധമൊന്നും പുലർത്തിയിരുന്നില്ലയെന്ന് രുകായിയുടെ ഭർത്താവ് പറഞ്ഞു. കഴിഞ്ഞ ഒക്ടോബറിൽ ഇയാൾ വീട്ടിൽ വന്നിരുന്നു.ഒരു വിവാഹത്തിൽ പങ്കെടുക്കാനായിരുന്നു എത്തിയിരുന്നത്.
കാസിമിനൊപ്പം പോയ ഭാര്യ വീട്ടിലുണ്ടായിരുന്ന പണവും സ്വർണ്ണവും കൊണ്ടുപോയതായും വാസിം പറയുന്നു. നാടുവിട്ടശേഷം ഇരുവരും യാത്രയിലായിരുന്നു, ഇടയ്ക്ക് ഫോൺ ഓൺ ആകുന്നുണ്ട്. ഗാസിയാബാദ് സബ് രജിസ്ട്രാർ ഓഫീസിൽ ഇരുവരും വിവാഹം രജിസ്റ്റർചെയ്തതായും വിവരമുണ്ട്. ഇരുവർക്കുമായ് പോലീസ് അന്വേഷണം തുടരുകയാണ്.
Read also ; മുത്തലാഖ് ഇരകള്‍ക്ക് പ്രതിമാസം 15,000 രൂപ നല്‍കണം: ഒവൈസി
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments