ഹൈദരാബാദ്: ബഡ്ജറ്റ് സെഷനില്‍ ചര്‍ച്ചക്ക് വരുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന മുത്തലാഖ് ബില്ലിനെതിരെ എ ഐ എം ഐ എം നേതാവ് അസദുദ്ദീന്‍ ഒവൈസി.മുത്തലാഖ് ഇരകള്‍ക്ക് നിയമപരമായ നടപടികള്‍ അവസാനിക്കുന്നതുവരെ 15,000 രൂപ പ്രതിമാസം നല്‍കാനുള്ള വ്യവസ്ഥയുണ്ടാക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
മോദി സര്‍ക്കാര്‍ കൊണ്ടുവന്ന മുത്തലാഖ് ബില്‍ അപ്രായോഗികമാണ്. നിലവില്‍ ഒരു തരത്തിലുമുള്ള സാമ്പത്തിക ആനുകൂല്യങ്ങളും മുത്തലാഖിന് ഇരയായവര്‍ക്ക് ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നില്ല.2018 ബഡ്ജറ്റ് സെഷനില്‍ മുത്തലാഖ് ഇരകള്‍ക്ക് സാമ്ബത്തിക സഹായം നല്‍കുന്നതിനുള്ള ഫണ്ട് വകയിരുത്തണമെന്നും സംഗാരറെഡ്ഢിയില്‍ നടന്ന പൊതുപരിപാടിയിൽ ഒവൈസി പറഞ്ഞു.
Post Your Comments