CricketLatest NewsNewsSports

മലിംഗ ക്രിക്കറ്റ് മതിയാക്കുന്നു : കാരണം ഇതാണ്

കൊളംബോ: ശ്രീലങ്കന്‍ പേസ് ബൗളര്‍ ലസിത് മലിംഗ ക്രിക്കറ്റ് മതിയാക്കുന്നു. ദേശീയ ടീമില്‍ നിന്നു പുറത്തായതിനു പിന്നാലെ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലും തഴയപ്പെട്ടതോടെയാണ് തിടുക്കത്തില്‍ തീരുമാനമെടുക്കാന്‍ കാരണമെന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നു. ഐപിഎല്ലിലെ മിന്നും ബൗളറായിരുന്ന മലിംഗയ്ക്ക് ഇക്കുറി തിരിച്ചടിയേറ്റിരുന്നു. താരലേലത്തില്‍ ഒരു ടീമും സ്വന്തമാക്കിയില്ല. മുംബൈ ഇന്ത്യന്‍സിന്റെ താരമായിരുന്നു മലിംഗ. 2015ല്‍ അവരെ ജേതാക്കളാക്കിയത് മലിംഗയുടെ തീപാറുന്ന പന്തുകളായിരുന്നു.

എന്നാല്‍ സീസണില്‍ 12 മത്സരങ്ങളില്‍ നിന്ന് 11 വിക്കറ്റ് മാത്രമാണ് മലിംഗയ്ക്ക് വീഴ്ത്താന്‍ കഴിഞ്ഞത്. വരുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള ലങ്കന്‍ ടീമില്‍ തന്നെ ഉള്‍പ്പെടുത്താന്‍ സെലക്ടര്‍മാര്‍ക്ക് താല്‍പര്യമില്ലെങ്കില്‍ ഉപദേഷ്ടാവായി ടീമിനൊപ്പം ചേരാമെന്നും മലിംഗ അറിയിച്ചതായി സൂചനയുണ്ട്. 34കാരനായ മലിംഗ കഴിഞ്ഞ സെപ്റ്റംബറില്‍ ഇന്ത്യക്കെതിരായ ട്വന്റി-20 പരമ്പരയ്ക്കു ശേഷം ലങ്കന്‍ ടീമില്‍ എത്തിയിട്ടില്ല. ലങ്കക്ക് വേണ്ടി മൂന്നു ഫോര്‍മാറ്റിലുമായി 492 വിക്കറ്റുകള്‍ മലിംഗ വീഴ്ത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button