Latest NewsNewsIndia

പത്തു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച മദ്രസാ അധ്യാപകൻ അറസ്റ്റിൽ

ചങ്ങനാശേരി: കോട്ടയത്ത് പത്തു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ മദ്രസാ അധ്യാപകൻ അറസ്റ്റിൽ. പെൺകുട്ടിയുടെ പിതാവിന്റെ പരാതിയെത്തുടർന്നാണു കോട്ടയം പാറത്തോട് സ്വദേശി മുഹമ്മദ് ഷെറീഫിനെ (30)യാണ് ചങ്ങനാശേരി പൊലീസ് അറസ്റ്റു ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കുട്ടി അധ്യാപകന്റെ പീഡന വിവരം മാതാവിനോടു പറയുകയും തുടർന്നു പൊലീസിൽ പരാതിപ്പെടുകയുമായിരുന്നു.കഴിഞ്ഞ ഡിസംബർ ഇരുപത്തിയഞ്ചു മുതൽ പത്തു ദിവസം കുട്ടിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയതായി പ്രതി പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. ചങ്ങനാശേരിക്കു സമീപമുള്ള മദ്രസയിലെ വിദ്യാർത്ഥിനിയാണു ലൈംഗികാതിക്രമത്തിന് ഇരയായത്. ഇയാൾക്കെതിരേ പോക്സോ വകുപ്പു പ്രകാരം കേസെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button