KeralaLatest NewsNews

കേരള സര്‍വകലാശാലയിലെ ഉത്തരപേപ്പര്‍ പകര്‍പ്പിന് ഇനിമുതല്‍ വലിയ വില ഇല്ല, വിദ്യാര്‍ത്ഥികള്‍ക്ക് ഹൈക്കോടതിയുടെ അനുകൂല വിധി

തിരുവനന്തപുരം: വിദ്യാര്‍ത്ഥിനികള്‍ക്ക് അനുകൂല വിധിയുമായി കേരള ഹൈക്കോടതി. വിവരാവകാശ നിയമപ്രകാരം കേരള സര്‍വകലാശാലയില്‍ നിന്ന് ഉത്തരക്കടലാസിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടാല്‍ പേപ്പര്‍ ഒന്നിനു രണ്ടു രൂപ നിരക്ക് മാത്രമേ ഈടാക്കാവൂവെന്നു ഹൈക്കോടതി വ്യക്തമാക്കി. ഉത്തരപേപ്പറിന്റെ പകര്‍പ്പ് നല്‍കാന്‍ സര്‍വകലാശാല 500 രൂപ പ്രത്യേക ഫീസ് നിശ്ചയിച്ചിട്ടുണ്ടെങ്കിലും വിവരാവകാശ നിയമപ്രകാരം പകര്‍പ്പ് ആവശ്യപ്പെടുമ്പോള്‍ ആ നിയമത്തിലെ വ്യവസ്ഥയാണു ബാധകമെന്നും ഹൈക്കോടതി വ്യക്തമാക്കി.

തിരുവനന്തപുരം ഗവണ്‍മെന്റ് ലോ കോളജിലെ വിദ്യാര്‍ഥിയായ കെ.ജി. പ്രമോദ് കുമാര്‍ വിവരാവകാശ നിയമപ്രകാരം തന്റെ ഉത്തരക്കടലാസിന്റെ പകര്‍പ്പ് തേടിയിരുന്നു. വിവരാവകാശ നിയമത്തിലെ ഏഴാം സെക്ഷനില്‍ പറയുന്നപോലെ പേപ്പര്‍ ഒന്നിനു രണ്ടു രൂപ നിരക്കില്‍ ഉത്തരക്കടലാസ് ലഭിക്കണമെന്നാണു പ്രമോദ് ആവശ്യപ്പെട്ടത്.

സര്‍വകലാശാലാ ചട്ടമനുസരിച്ച് 500 രൂപ പകര്‍പ്പിന് അടയ്ക്കണമെന്നു കാണിച്ചു സര്‍വകലാശാല അധികൃതര്‍ ആവശ്യം നിഷേധിച്ചു. തുടര്‍ന്നു വിവരാവകാശ കമ്മീഷണറും രണ്ടു രൂപ നിരക്കില്‍ പകര്‍പ്പ് നല്‍കാന്‍ ഉത്തരവിട്ടു. ഇതിനെതിരേ സര്‍വകലാശാല നല്‍കിയ ഹര്‍ജി സിംഗിള്‍ ബെഞ്ച് തള്ളിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button