Latest NewsNewsInternational

ദുബായില്‍ നിന്നുള്ള വിമാനത്തില്‍ അലമ്പുണ്ടാക്കിയ മലയാളിയ്ക്ക് ഈ രാജ്യത്ത് പ്രവേശിക്കുന്നതിന് വിലക്ക്

മനില•മോശം പെരുമാറ്റത്തിന് ഫിലിപ്പൈന്‍സ് വിമാനത്താവള അധികൃതര്‍ അടുത്തിടെ കസ്റ്റഡിയിലെടുത്ത മലയാളി യാത്രികന് ഫിലിപ്പൈന്‍സില്‍ പ്രവേശിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി.

ജനുവരി 27 ന് ദുബായില്‍ നിന്നും മനിലയിലേക്ക് പരന്ന വിമാനത്തിലാണ് ഇന്ത്യന്‍ പൗരന്‍ മോശമായി പെരുമാറിയതെന്ന് മനില ബുള്ളറ്റിന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സെബു പസഫിക് വിമാനം 5J15 ലെ യാത്രക്കാരനായിരുന്ന കളത്തിപ്പറമ്പ് കുഞ്ഞിപ്പാപ്പു സരിന്‍കുമാര്‍ ആണ് വിമാനത്തില്‍ മദ്യപിച്ച സ്വഭാവം പ്രകടിപ്പിക്കുകയും സഹയാത്രികര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുകയും ചെയ്തത്.

Read also:ബോര്‍ഡിങ് പാസ് ലഭിച്ച പതിനാല് പേരെ കയറ്റാതെ വിമാനം നേരത്തെ പോയി : യാത്രക്കാർ പെരുവഴിയിൽ

തുടര്‍ന്ന് വിമാന ജീവനക്കാര്‍ ഇയാളെ രാജ്യത്ത് പ്രവേശിക്കുന്നതില്‍ നിന്നും വിലക്കാന്‍ ഫിലിപൈന്‍സ് ഇമിഗ്രേഷന്‍ ബ്യൂറോയ്ക്ക് ശുപാര്‍ശ ചെയ്യുകയായിരുന്നു.

നിനോയ് അക്വിനോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വച്ച് സെക്യുരിറ്റി ജീവനക്കാര്‍ എസ്കലേറ്റര്‍ വഴി ഇയാളെ ട്രാന്‍സ്ഫര്‍ ഡസ്കിലേക്ക് കൊണ്ട് വരുമ്പോഴും ഇയാള്‍ അക്രമാസക്തനായിരുന്നു.

ഇമിഗ്രേഷന്‍ വിഭാഗത്തിലെ രണ്ട് ഗ്ലാസ് പാനലുകളും ഇയാള്‍ തകര്‍ത്തു.

നാടുകടത്തൽ നടപടികള്‍ക്കായി ഇയാളെ പുറത്തുള്ള മുറിയിലേക്ക് മാറ്റിയിരിക്കുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button