ഗോവ: ഇൻഡിഗോ വിമാനം ഇത്തവണ പഴികേട്ടത് വൈകിയോടുന്നതിനല്ല. പകരം നേരത്തെ പോയതിനാണ്. ഇന്‍ഡിഗോയുടെ ഗോവ ഹൈദരാബാദ് വിമാനമാണ് പുറപ്പെടാന്‍ ഇരുപത്തഞ്ച് മിനിറ്റ് ബാക്കി നില്‍ക്കെ പുറപ്പെട്ട് പോയത്. പതിനാല് യാത്രക്കാര്‍ കയറാന്‍ ശേഷിക്കെയാണ് വിമാനം ഗോവ എയര്‍പോര്‍ട്ടില്‍ നിന്ന് പുറപ്പെട്ട് പോയത്. ഇന്നലെ രാത്രി 10.50 ന് ഗോവയില്‍ നിന്ന് പുറപ്പെടേണ്ട വിമാനമാണ് 25 മിനിറ്റ് നേരത്തെ പുറപ്പെട്ടത്.
എന്നാല്‍ ബോര്‍ഡിങ് പാസ് ലഭിച്ച പതിനാല് പേരെ കയറ്റാതെയാണ് വിമാനം പുറപ്പെട്ടത്.വിമാനത്തില്‍ കയറാന്‍ സാധിക്കാതെ പോയവരുടെ ബാഗേജ് സംബന്ധിച്ചും അനിശ്ചിതത്ത്വം തുടരുകയാണ്. എന്നാല്‍ കയറാനുള്ള യാത്രക്കാര്‍ക്കായി നിരവധി തവണ അറിയിപ്പ് നല്‍കിയതിന് ശേഷമായിരുന്നു വിമാനം പുറപ്പെട്ടതെന്നാണ് വിമാനക്കമ്പനിയുടെ വിശദീകരണം.
Post Your Comments