KeralaLatest NewsNews

പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിൽ അപകട കാരണം ഇതാണ്

കൊല്ലം : പരവൂർ പുറ്റിങ്ങൽ ക്ഷേത്രത്തിൽ നിർമ്മാണത്തിലിരിക്കുന്ന സ്റ്റേജിന്റെ കോൺക്രീറ്റ് മേൽക്കൂര ഇടിഞ്ഞു വീണ് പത്തോളം പേർക്ക് പരിക്കും മൂന്നു പേർ ഗുരുതരാവസ്ഥയിലുമായി. നിർമാണത്തിലിരുന്ന സ്റ്റേജ് തകർന്നു വീണായിരുന്നു അപകടമുണ്ടായത്. എന്നാൽ നിർമ്മാണ പ്രവർത്തനങ്ങളിൽ ഉണ്ടായ അപാകതയാണ് സ്റ്റേജ് തകർന്നു വീഴാൻ കാരണമെന്നാണ് നഗര സഭ അധികാരികൾ വ്യക്തമാക്കുന്നത്.

ഇരുപതടി ഉയരമുള്ള സ്റ്റേജിനു വേണ്ട ബലമുള്ള കമ്പികളല്ല ഉപയോഗിച്ചത്. പഴകിയ കമ്പികളും  മറ്റുമാണ് നിർമ്മാണത്തിനായി ഉപയോഗിച്ചതെന്നാണ് കണ്ടെത്തൽ. കരാറുകാരനെതിരെ പോലീസ് കേസെടുത്തു. കൂടാതെ കരാർ റദ്ദാക്കുകയും ചെയ്തു. സ്റ്റേജ് നിർമ്മാണം ഇനിയും തുടരണമെങ്കിൽ പ്രത്യേക അനുമതി വാങ്ങണമെന്നും നഗര സഭ അധികാരികൾ വ്യക്തമാക്കി.

മറ്റ് ജോലികൾക്കായി കെട്ടിടത്തിനുള്ളിൽ ഉണ്ടായിരുന്ന തൊഴിലാളികൾക്ക് മുകളിലാണ് കെട്ടിടം തകർന്ന് വീണത്. സുരേഷ് പുത്തൻകുളം (48), ഭദ്രൻ (58), കുട്ടപ്പൻ (55) എന്നിവരെയാണ് ഗുരുതരാവസ്ഥയിൽ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.

സുജാത ഭാസ്കര്‍ 

shortlink

Post Your Comments


Back to top button