ബെംഗളൂരു•നരേന്ദ്ര മോദിക്കെതിരെ പക്കോഡ വിറ്റ് പ്രതിഷേധിച്ച് ബെംഗളൂരുവിലെ എന്‍.എസ്.യു.ഐ അംഗങ്ങൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി തൊഴിലില്ലായ്മയേയും പക്കോഡ കച്ചവടത്തെയും ബന്ധപ്പെടുത്തി നടത്തിയ പരാമര്‍ശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രതിഷേധം. നരേന്ദ്ര മോദിയുടെ പ്രസ്താവനയെ എതിര്‍ത്ത എന്‍.എസ്.യു.ഐ അംഗങ്ങള്‍ ഒരു ബിരുദദാനച്ചടങ്ങിന് ശേഷം, ചുട്ടുപൊള്ളുന്ന എണ്ണയില്‍ പക്കോഡ വറുത്തെടുത്താണ് പ്രതിഷേധിച്ചത്. മോദി പക്കോഡ, അമിത് ഷാ പക്കോഡ, യോഗി ആദിത്യനാഥ് പക്കോഡ തുടങ്ങി ബിജെപിയുടെ മുന്‍ കര്‍ണാടക മുഖ്യമന്ത്രി യെദ്യൂരപ്പയുടെ പേരിലും പക്കോഡ ഉണ്ടാക്കിയിരുന്നു.എല്ലാ പക്കോഡയ്ക്കും 20 രൂപയാണ് വില.പ്രധാനമന്ത്രിക്ക് അതേ നാണയത്തിൽ മറുപടി കൊടുത്ത പക്കോഡ പ്രതിഷേധം ഏറെ വ്യത്യസ്തതയോടെയാണ് ജനം നോക്കിക്കണ്ടത്.
Post Your Comments