Latest NewsIndiaNews

തൊഴിലാളി അടച്ചത് 40 ലക്ഷത്തിന്റെ ആദായ നികുതി; ഉറവിടം തേടിപ്പോയ പോലീസ് കണ്ടെത്തിയത് അമ്പരപ്പിക്കുന്ന കാര്യങ്ങള്‍

ബംഗളൂരു•40 ലക്ഷത്തിന്റെ ആദായ നികുതി അടച്ച തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു. നിർമാണ തൊഴിലാളിയായ രജ്ജപ്പ രംഗ (37) യാണ് പിടിയിലായത്. ഈ സാമ്പത്തിക വര്‍ഷമാണ്‌ ഇയാള്‍ വന്‍ തുക ആദായ നികുതി അടച്ചത്. ഇതേത്തുടര്‍ന്നാണ് പോലീസ് ഇയാളുടെ വരുമാനത്തിന്റെ ഉറവിടം അന്വേഷിച്ചത്. അന്വേഷണത്തില്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് പോലീസിന് ലഭിച്ചത്. ഇയാൾ മയക്കുമരുന്നു കടത്ത്​ സംഘത്തിൽപെട്ടയാളാണെന്ന്​ കണ്ടെത്തിയ കോരമംഗല പൊലീസ് നടത്തിയ പരിശോധനയില്‍ ഇയാളിൽ നിന്ന്​ 26 കിലോ കഞ്ചാവും അഞ്ചു ലക്ഷം രൂപയും കണ്ടെടുത്തു. രജ്ജപ്പയുടെ സഹായിയായ ശ്രീനിവാസിനെയും കഞ്ചാവ്​ വിൽപനകാരൻ സാഷുവിനെയും പൊലീസ്​ പിടികൂടി.

You may also like: ആദായനികുതി വകുപ്പ് ജയലളിതയ്ക്കയച്ച രഹസ്യകത്ത് ശശികലയുടെ മുറിയില്‍ നിന്ന് കണ്ടെത്തി

നിർണമാണ തൊഴിലാളിയായ ഇയാൾ വന്‍ തിക നികുതി അടച്ചതിനെ തുടർന്ന്​ ആദായനികുതി വകുപ്പ്​ ഇയാളെ വിളിച്ചു വരുത്തുകയും ഉറവിടം ആരായുകയും ചെയ്​തിരുന്നു. പത്താംക്ലാസ്​ യോഗ്യത മാത്രമുള്ള രജ്ജപ്പ വൻതുക ആദായ നികുതി അടച്ചതും ഉറവിടത്തിൽ വ്യക്തതയില്ലാത്തതും ​ആദായ നികുതി വകുപ്പ് പൊലീസിനെയും അറിയിച്ചിരുന്നു.

2013 മുതൽ രജ്ജപ്പ നഗരത്തിൽ മയക്കുമരുന്നു വിൽപന നടത്തി വരികയായിരുന്നു എന്നാണ് വിവരം. 40,000 രൂപ മാസവാടക നൽകിയാണ്​ ഇയാൾ കനകാപുര റോഡിൽ താമസിച്ചുവരുന്നത്​. ആഢംബര കാറുകളും സ്വന്തം ഗ്രാമത്തിൽ ഭൂമിയും കെട്ടിടവുമുൾപ്പെടെ ഒട്ടനവധി സ്വത്ത്‌ വകകളും ഇയാള്‍ സ്വന്തമാക്കിയിട്ടുണ്ട്.

പ്രതിമാസം ഇയാള്‍ 30 കിലോഗ്രാം വരെ കഞ്ചാവ് വിട്ടിരുന്നതായാണ് വിവരം. മുന്തിയ ഇനത്തിലുള്ള കഞ്ചാവിന് കിലോയ്ക്ക് 35,000 രൂപ വരെ ലഭിച്ചിരുന്നതായും പോലീസ് പറഞ്ഞു. കാറ്ററിംഗ്, കോളേജ് വിദ്യാര്‍ഥികള്‍, ജോലി ചെയ്യുന്ന പ്രൊഫഷണല്‍സ് തുടങ്ങിയവരെ ഉപയോഗിച്ചായിരുന്നു കച്ചവടം. സംഘത്തില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന കാര്യമാണ് പോലീസ് ഇപ്പോള്‍ അന്വേഷിച്ചുവരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button