ആലപ്പുഴ•ആലപ്പുഴ മംഗലം പീഡന കേസിൽ -ഉന്നത ഉദ്യോഗസ്ഥരെ ഒഴിവാക്കി കേസ് ഒതുക്കി തീർക്കാൻ അധികാരികൾ ശ്രമിക്കുന്നതായി മഹിളാ മോർച്ച ജില്ലാ അദ്ധ്യക്ഷ ശാന്തകുമാരി പറഞ്ഞു. നീതി നടപ്പാക്കാൻ ബാധ്യതപ്പെട്ടവർ അതിന്റെ ലംഘകരാകുന്നതിന്റെ തെളിവാണ് 16 വയസ്സുകാരി മംഗലത്തു നിയമപാലകരാൽ പീഡിപ്പിക്കപ്പെട്ടത്. ഉന്നതരെ ഒഴിവാക്കി കേസ് ഒതുക്കിത്തീർക്കാൻ അധികാരികൾ ശ്രമിച്ചാൽ ശക്തമായ സമരവുമായി മഹിളാ മോർച്ച മുന്നോട്ടു വരും ശാന്തകുമാരി പറഞ്ഞു, പീഡന കേസിൽ ഉൾപ്പെട്ട ഉന്നതരെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടു കൊണ്ടു മഹിളാ മോർച്ച ആലപ്പുഴ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന നിൽപ്പ് സമരം ഉത്‌ഘാടനം ചെയ്തു സംശയിക്കുകയായിരുന്നു അവർ.
മഹിളാ മോർച്ച ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡന്റ് സുമ ചന്ദ്രബാബു യോഗത്തിൽ അധ്യക്ഷത വഹിച്ചു.
ബി.ജെ.പി. ജില്ലാ സെക്രട്ടറിമാരായ ഗീതാ രാംദാസ്, സുമി ഷിബു, എൽ.പി. ജയചന്ദ്രൻ, ബി.ജെ.പി. ആലപ്പുഴ നിയോജക മണ്ഡലം പ്രസിഡണ്ട് ജി. വിനോദ് കുമാർ, മറ്റു ഭാരവാഹികളായ പ്രതിഭ, റോഷ്‌നി, ഫിലോമിന,കവിത,രേണുക, ജ്യോതി രാജീവ്, ബിന്ദു വിലാസൻ, ജി.മോഹനൻ എന്നിവർ സംസാരിച്ചു.
Post Your Comments