
60 വര്‍ഷത്തെ സൗഹൃദത്തിനു ശേഷമാണ് ഹവായ് സ്വദേശികളായ അലന്‍ റോബിന്‍സണും വാള്‍ട്ടര്‍ മക്ഫര്‍ലെയിനും ഞങ്ങൾ സഹോദരങ്ങളാണെന്ന് തിരിച്ചറിഞ്ഞത്. കുഞ്ഞായിരിക്കുമ്പോൾ തന്നെ പിരിഞ്ഞ ഇവർ വർഷങ്ങൾക്കു ശേഷം ഡി.എന്‍.എ പരിശോധനയിലാണ് സഹോദരന്‍മാരാണെന്ന് തിരിച്ചറിഞ്ഞത്. 74 കാരനായ മക്ഫര്‍ലെയിന്‍ ജനിച്ച് 15 മാസങ്ങള്‍ക്കു ശേഷമാണ് റോബിന്‍സന്റെ ജനനം. അമ്മയുടെ മാതാപിതാക്കളോടൊപ്പമായിരുന്നു മക്ഫര്‍ലെയിന്‍. ഹവായില്‍ വളരെ സ്വാഭാവികമായി ദത്തു നല്‍കല്‍ നടന്ന് വന്നിരുന്നു. ഇപ്രകാരം മക്ഫര്‍ലെയിനിനെയും ജനിച്ചയുടനെ റോബിന്‍സണിനെയും ദത്തു കൊടുക്കപ്പെടുകയായിരുന്നു.
ശേഷം സിക്‌സ്ത് ഗ്രേഡിൽ വീണ്ടും ഇവർ കണ്ടു മുട്ടുകയും അവിടെ നിന്ന് ഇരുവരുടെയും സൗഹൃദം ആരംഭിക്കുകയും ചെയ്തു. കല്ല്യാണത്തിനു ശേഷവും ഇവര്‍ സൗഹൃദം കൈ വിട്ടില്ല. കുട്ടികളെ ഒരു സ്‌കൂളില്‍ ചേര്‍ത്തു. ഇരു കുടുംബങ്ങളും ഒന്നിച്ച് യാത്ര പോകുന്നതും ഇവര്‍ക്കിടയില്‍ പതിവായിരുന്നു അപ്പോഴൊന്നും ഇത്തരമൊരു ബന്ധത്തെ കുറിച്ച് ഇവർ സ്വപ്നത്തിൽ പോലും വിചാരിച്ചിരുന്നില്ല. കുടുംബാംഗങ്ങളെ കണ്ടുപിടിക്കാന്‍ ആന്‍സെസ്ട്രി.കോമില്‍ രജിസ്റ്റര്‍ ചെയ്തപ്പോളാണ് അമ്മ വഴി തങ്ങളുടെ ഡി.എന്‍.എ ചേരുന്നതായി കണ്ടെത്തിയതും അറുപത് വർഷങ്ങൾക്ക് ശേഷം സഹോദരങ്ങളാണെന്ന് ഇവർ തിരിച്ചറിഞ്ഞതും.
Read also ;നടിയല്ല, മോഡലല്ല പക്ഷേ ഗൂഗിള്‍ തിരയുന്നത് ഈ 27കാരിയെ
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments