ചെന്നൈ: കേരളത്തില്‍ ബസ് ടിക്കറ്റ് നിരക്കുകള്‍ വര്‍ദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ബസ് ഉടമകള്‍ മുറവിളി കൂട്ടുകയാണ്. എന്നാല്‍ കേരളത്തിന്റെ അയല്‍ സംസ്ഥാനമായ തമിഴ്നാട്ടില്‍ സ്ഥിതി ഇങ്ങനെയല്ല. തിരഞ്ഞെടുത്ത ചില സര്‍വീസുകളില്‍ 20 ശതമാനം നിരക്ക് കുറച്ചിരിക്കുകയാണ് തമിഴ്നാട് ഗതാഗത വിഭാഗം.
ചെന്നൈയിലെ മെട്രോപൊളിറ്റീന്‍ ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് അഞ്ച് രൂപ മിനിമം ചാര്‍ജ് കുറച്ച് നാലാക്കി. ഓരോ പോയിന്റിനും ഒരു രൂപ വീതം കുറവുമുണ്ട്. ടൗണിലെ മറ്റ് സര്‍വീസുകള്‍ക്കും ഇത് ബാധകമാണ്. സര്‍ക്കാര്‍ പുറത്തിറക്കിയ കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്.
നാട്ടിന്‍പുറങ്ങളിലെ ഓര്‍ഡിനറി സര്‍വീസുകളില്‍ 60പൈസയില്‍ നിന്ന് നിരക്ക് 58 പൈസയാക്കി. എക്സ്പ്രസ് ഡീലക്സ് ബസ്സുകളില്‍ അഞ്ച് പൈസയുടെ കുറവ് വരുത്തിയിട്ടുണ്ട്. അള്‍ട്ര ഡീലക്സ് എസി ബസുകളില്‍ 10 പൈസയുടെയും കുറവുണ്ട്. തിങ്കളാഴ്ച മുതല്‍ പുതിയ നിരക്കുകള്‍ നിലവില്‍ വരും.
നേരത്തെ ജനുവരി 20ന് ബസ് ടിക്കറ്റ് നിരക്കില്‍ 67 ശതമാനം വര്‍ദ്ധനവ് സര്‍ക്കാര്‍ വരുത്തിയിരുന്നു. ഇതിനെതിരെ വ്യാപക പ്രതിഷേധവും ഉയര്‍ന്നിരുന്നു.
Post Your Comments