Uncategorized

ഒളിച്ചോടിയ കമിതാക്കള്‍ രക്ഷയില്ലാതെ ഫേസ്ബുക്ക് ലൈവില്‍

കൊച്ചി: ഒളിച്ചോടിയ കമിതാക്കള്‍ രക്ഷയില്ലാതെ ഫേസ്ബുക്ക് ലൈവില്‍ എത്തി. എറണാകുളം സ്വദേശികളായ ഇരുപത്തി മൂന്നും ഇരുപത്തി നാലും വയസുള്ള കമിതാക്കളാണ് കഴിഞ്ഞ ദിവസം ബംഗളൂരുവിലേക്ക് ഒളിച്ചോടുകയായിരുന്നു. വ്യത്യസ്ത ജാതിക്കാരയതിനാല്‍ മാതാപിതാക്കള്‍ വിവാഹത്തിന് സമ്മതിക്കില്ലെന്ന കാരണത്താലായിരുന്നു ഒളിച്ചോട്ടം.

മകളെ യുവാവ് തട്ടിക്കൊണ്ട് പോയെന്ന് യുവതിയുടെ പിതാവ് പോലീസില്‍ പരാതി നല്‍കി. ഇതേ തുടര്‍ന്നാണ് കമിതാക്കള്‍ ഫേസ്ബുക്ക് ലൈവിലെത്തിയത്. കേരളത്തിലേക്ക് വരാന്‍ കഴിയാത്ത അവസ്ഥയാണ്. തങ്ങള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ പൂര്‍ണ ഉത്തരവാദിത്വം പിതാവിനും പോലീസുകാര്‍ക്കുമാണെന്ന് കമിതാക്കള്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button