ThrissurLatest NewsKeralaNattuvarthaNews

കമ്പി കയറ്റി വന്ന വാഹനം ദേഹത്തേക്ക് മറിഞ്ഞ് ചുമട്ടു തൊഴിലാളിക്ക് ദാരുണാന്ത്യം

കല്ലൂർ സ്വദേശിയായ ബേബി (57) ആണ് മരിച്ചത്

തൃശൂർ: കമ്പി കയറ്റിക്കൊണ്ട് വന്ന വാഹനം ദേഹത്തേക്ക് മറിഞ്ഞ് വീണ് ചുമട്ടു തൊഴിലാളിക്ക് ദാരുണാന്ത്യം. കല്ലൂർ സ്വദേശിയായ ബേബി (57) ആണ് മരിച്ചത്.

Read Also : പലസ്തീൻ നടത്തിയത് പ്രത്യാക്രമണം, പ്രധാനമന്ത്രി ഏകപക്ഷീയമായി ഇസ്രയേലിനു പിന്തുണ പ്രഖ്യാപിച്ചത് ദൗർഭാഗ്യകരം: ഡിവൈഎഫ്ഐ

പുത്തൂർ സുവോളജിക്കൽ പാർക്കിലാണ് സംഭവം. പാർക്കിന്‍റെ ഉള്ളിൽ വച്ചാണ് വാഹനം ബേബിയുടെ ദേഹത്തേക്ക് മറിഞ്ഞത്. ഇദ്ദേഹത്തെ ഉടൻ തന്നെ ജൂബിലി മിഷൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read Also : പുണ്യ നദിയോട് അനാദരവ്: സരയു നദിയിലിറങ്ങി ഡാൻസ് റീൽ ചിത്രീകരിച്ച യുവതിക്കെതിരെ കേസെടുത്ത് യുപി പൊലീസ്

മൃതദേഹം ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button